കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കു മുകളിൽ വൈദ്യുതി കമ്പി പൊട്ടിവീണു. ഭാഗ്യം കൊണ്ടു വൻ ദുരന്തമൊഴിവായി. കാസർകോട് അണങ്കൂർ ബെദിര തനിയത്തു ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. കവുങ്ങിൻ തോട്ടത്തിന് നടുവിലൂടെയുള്ള റോഡിൽ പോവുകയായിരുന്നു ഓട്ടോ. ഈ സമയത്തുണ്ടായ ശക്തമായ കാറ്റിൽ കവുങ്ങുകൾ വൈദ്യുതി കമ്പിക്കു മുകളിൽ കടപുഴകി വീഴുകയായിരുന്നു. മദ്രസ വിട്ടു കുട്ടികൾ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകട സമയത്ത് വൈദ്യുതി വിതരണം നിലച്ചിരുന്നതിനാലാണ് വൻ ദുരന്തമൊഴിവായത്. കാറ്റിൽ കവുങ്ങുകൾ പതിവായി ഈ ഭാഗത്ത് പൊട്ടി വീഴുന്നുണ്ട്. കഴിഞ്ഞ ദിവസവും ഈ ഭാഗത്തു പത്തോളം കവുങ്ങുകൾ വൈദ്യുതി ലൈനിൽ വീണിരുന്നു.
വൈക്കത്ത് വൈദ്യുതതടസ്സമുണ്ടായ സമയത്ത് ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ വിദേശവിദ്യാർഥിയെ പീഡിപ്പിച്ച വകുപ്പ് മേധാവിക്ക് സസ്പെൻഷൻ