കാസർകോട്: കനത്ത മഴ തുടരുന്നതിനിടയിൽ ചെർക്കള-ചട്ടഞ്ചാൽ ദേശീയ പാതയിൽ വൻ ഗർത്തം രൂപപ്പെട്ടു.മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനു തൊട്ടുതാഴെ, കാനത്തുംകുണ്ട് വളവിലാണ് വലിയ ഗർത്തം രൂപം കൊണ്ടത്. പുതുതായി പണിത പാലവും റോഡും ചേരുന്ന ഭാഗത്താണ് ടാറിട്ട സ്ഥലത്ത് ഗർത്തം രൂപപ്പെട്ടത്. ചട്ടഞ്ചാൽ ടൗണിൻ്റെ കിഴക്കു ഭാഗത്തു പെയ്യുന്ന മുഴുവൻ വെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. ഗർത്തം കാണ കാണപ്പെട്ട സ്ഥലത്ത് രണ്ടാമത്തെ പാലത്തിനായുള്ള കുഴിയെടുത്തു വച്ചിട്ടുണ്ട്. ഇതിൽ വെള്ളം നിറഞ്ഞതിനെ തുടർന്നാണ് ഗർത്തം രൂപം കൊണ്ടതെന്നു സംശയിക്കുന്നു.
റോഡിൽ കിടന്ന കേബിൾ വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക് ടെയ്റോണുമായി ഫോക്സ്വാഗൺ ഇന്ത്യയിലേക്ക് !