മുംബൈ പതിവിലും നേരത്തേ എത്തിയ മൺസൂണിൽ നനഞ്ഞ് കുതിർന്ന് മുംബൈ നഗരം. മുംബൈ നഗരത്തിലും കൊങ്കൺ മുതൽ പാൽഘർ വരെയുള്ള തീരദേശ ജില്ലകളിലും പശ്ചിമ മഹാരാഷ്ട്രയിലും അപ്രതീക്ഷിത ദുരിതം. സാധാരണ ജൂൺ രണ്ടാം വാരത്തോടെയാണ് മുംബൈയിൽ മൺസൂൺ എത്തുന്നത്. 1990ൽ മേയ് 20ന് മൺസൂൺ എത്തിയതൊഴിച്ചാൽ കഴിഞ്ഞ 35 വർഷത്തിനിടെ ആദ്യമായാണ് മേയിൽ കാലവർഷം ആരംഭിക്കുന്നത്.
സംസ്ഥാനത്ത് മഴയിൽ വ്യാപക നാശനഷ്ടം; 14 ക്യാമ്പുകൾ തുറന്നു അടിയന്തിര സാഹചര്യം നേരിടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു