മട്ടന്നൂർ-ഇരിക്കൂർ റോഡിൽ ഭാരവാഹനങ്ങൾക്ക് നിരോധനം .മട്ടന്നൂർ-ഇരിക്കൂർ റോഡിൻ്റെ പുഴയോടു ചേർന്ന ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി ഇൻ്റർലോക്ക്, കോൺക്രീറ്റ് പണി നടക്കുന്നതിനാൽ ഇതിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
എപ്ലസ്: കാഷ് അവാർഡിന് അപേക്ഷിക്കാം
.ചൊവ്വ കോഓപ്പറേറ്റീവ് റൂറൽ ബാങ്കിൻ്റെ പ്രവർത്തനപരിധിയായ എളയാവൂർ, ചേലോറ, വലിയന്നൂർ, എടക്കാട്, കടമ്പൂര്, മുഴപ്പിലങ്ങാട് വില്ലേജ് പരിധിയിലും കോർപറേഷനിലെ 44-ാം ഡിവിഷനിലും സ്ഥിരതാമസക്കാരായവരിൽ പൊതുവിദ്യാലയങ്ങളിൽനിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കുള്ള സിൽവർ ജൂബിലി കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ജൂൺ 7ന് ഉച്ചയ്ക്ക് 2നു മുൻപ് ബാങ്ക് ഓഫിസിൽ എത്തണം. ഫോൺ: 2727311, 2727315, 9567183045.
മദ്രസ അധ്യാപക ക്ഷേമനിധി: തീയതി മാറ്റി
കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനും ഇന്ന് തലശ്ശേരിയിൽ നടത്താനിരുന്ന, കാസർകോട് റീജനിലെ ഭവനവായ്പാ ഗുണഭോക്താക്കളുടെ ബോധവൽക്കരണ പരിപാടി മാറ്റിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0495 2966577
ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
. അസാപ് കേരളയുടെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് എസ്എസ്എൽസി പാസായ, 18 വയസ്സ് പൂർത്തിയായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9495999704
പോളിടെക്നിക് ലാറ്ററൽ എൻട്രി
. കല്യാശ്ശേരി ഇ.കെ. നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ 2025-26 വർഷത്തെ ലാറ്ററൽ എൻട്രി രണ്ടാം വർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 30ന് അകം ഓൺലൈനായി അപേക്ഷിക്കാം. លេឈើលេ: www.polyadmission.org/let
ത്രിവത്സര ഡിപ്ലോമ
. കല്യാശ്ശേരി ഇ.കെ.നായനാർ മെമ്മോറിയൽ പോളിടെക്നിക് കോളജിൽ ബയോമെഡിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യുട്ടർ ഹാർഡ് വെയർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.polyadmission.org.
അധ്യാപക ഒഴിവ്
. പുഴാതി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവ്. 29ന് 10.30ന് സ്കൂൾ ഓഫിസിൽ കുടിക്കാഴ്ച നടക്കും അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്സ് തസ്തികയിൽ അധ്യാപക നിയമനത്തിന് 30ന് 10.30ന് സ്കൂൾ ഓഫിസിൽ കുടിക്കാഴ്ച നടക്കും കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗണിതം, ബോട്ടണി, സുവോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 30നു രാവിലെ പത്തിന് സ്കൂൾ ഓഫിസിൽ മലപ്പട്ടം എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്സ്, മലയാളം, സുവോളജി, ബോട്ടണി, ഫിസിക്സ്, ഇംഗ്ലിഷ് എന്നീ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29നു രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കും.
വാർഡൻ നിയമനം
. അഴീക്കൽ റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ വാർഡൻ (യോഗ്യത: ബിരുദം), കെയർ ടേക്കർ (യോഗ്യത: ബിരുദം, ബിഎഡ്) തസ്തികകളിലേക്ക് 30ന് 11ന് സ്കൂൾ ഓഫിസിൽ കുടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
അധ്യാപക നിയമനം
തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മലയാളം, ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തും. അഭിമുഖം നാളെ 10.30 ന്. ശ്രീകണ്ഠപുരം കൊയ്യം ജിഎച്ച്എസ്എസിൽ ഇംഗ്ലിഷ്, മലയാളം, ജിയോളജി, സ്റ്റാറ്റിസ്റ്റിക്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്കു ഹയർസെക്കൻഡറി അധ്യാപകരെ നിയമിക്കനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന്.
ബോധവൽക്കരണ പരിപാടി മാറ്റി
കാസർകോട് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനും ചേർന്ന് ഇന്നു തലശ്ശേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന കാസർകോട് റീജൻ (കാസർകോട്, കണ്ണൂർ) ഭവന വായ്പ ഗുണഭോക്താക്കളുടെ ബോധവൽക്കരണ പരിപാടി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മാറ്റിവച്ചു. 0495-2966577.
വിജ്ഞാപന തീയതി നീട്ടി
കാസർകോട് കേരള ചിക്കൻ പദ്ധതിയിൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്, ലിഫ്റ്റിങ് സുപ്പർവൈസർ തസ്തികയിലേക്കുള്ള വിജ്ഞാപന തീയതി ജൂൺ 2 വരെ നീട്ടി. 04994-256111.
പ്രവേശനം തുടങ്ങി
കാസർകോട് അസാപ് കേരള ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രവേശനം ആരംഭിക്കുന്നു. 18 വയസ്സ് പൂർത്തിയായവർക്കു പുതിയ ബാച്ചിലേക്കു പ്രവേശനം നേടാം. യോഗ്യത: പത്താം ക്ലാസ്.
https://csp.asapkerala.gov.in/courses/general-fitness-trainer
വഴി അപേക്ഷിക്കാം. 9495999704.
നിയമനം നടത്തുന്നു
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഇഇജി ടെക്നീഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ഡിഗ്രി / ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി, പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ പ്രായപരിധി: 18-45. അഭിമുഖം 30ന് 11നു ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ. 0467-2217018.