കാസർകോട്: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ച് പുകയില മാഫിയ ശക്തമാണെന്ന റിപ്പോർട്ടുകളെ തുടർന്ന് ജില്ലയിൽ പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തി. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പക്കുള്ള നിർദ്ദേശപ്രകാരമാണ് പരിശോധന. പുകയില ഉൽപ്പന്നങ്ങളുമായി 20ൽപ്പരം പേർ അറസ്റ്റിൽ. 22 കേസുകൾ രജിസ്റ്റർ ചെയ്തു. കാസർകോട്, പള്ളം റെയിൽവെ മേൽപ്പാലത്തിനു സമീപത്തു വച്ച് നുള്ളിപ്പാടിയിലെ ടി.എ സക്കീർ (45), അടുക്കത്തുബയൽ സ്കൂളിനു സമീപത്തു വച്ച് ശിരിബാഗിലുവിലെ ബി.എം സുരേഷ് (50), കാസർകോട് ഗവ. കോളേജിനു സമീപത്തു വച്ച് മുട്ടത്തൊടിയിലെ കെ.എം അബ്ദുല്ല (78) എന്നിവരെ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. ബേർക്കയിലെ മൊയ്തു(42)വിനെ ചെർക്കളയിൽ വച്ചും നായന്മാർമൂലയിലെ ജാബിറി(28)നെ അറന്തോട് വച്ചും വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തു. പൊതു സ്ഥലത്തു വച്ച് പുകവലിച്ചതിനു ജില്ലയിൽ 66 പേരെയും അറസ്റ്റു ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കള്ളക്കടൽ പ്രതിഭാസം; നാളെ രാവിലെ മുതൽ കേരള-തമിഴ്നാട് തീരത്ത് പ്രത്യേക ജാഗ്രത നിർദ്ദേശം ‘കേരളത്തിൽ നിന്ന് മാലിന്യങ്ങളുമായെത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ലേലം ചെയ്യാം’; മദ്രാസ് ഹൈക്കോടതി