അധ്യാപക ഒഴിവ്
കുത്തുപറമ്പ് കോട്ടയം മലബാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് മലയാളം, ഹിസ്റ്ററി, ഇംഗ്ലിഷ്, ജിയോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, കൊമേഴ്സ്, സുവോളജി എന്നീ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 26ന് രാവിലെ 10.30ന്.
കുത്തുപറമ്പ് ഗവ ഹയർ സെക്കൻഡറി സ്കുളിൽ എച്ച്എസ്ടി അറബിക്, ജുനിയർ ലാംഗ്വേജ് അറബിക് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കുടിക്കാഴ്ച 26ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
തലശ്ശേരി ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ളിഷ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 27ന് 10ന് സർട്ടിഫിക്കറ്റുകളുമായി കോഴിക്കോട് സിഎസ്ഐ റിട്രീറ്റ് സെൻ്ററിൽ അഭിമുഖത്തിന് ഹാജരാവണം.
ഫോൺ: 0495 2724799
എംഎൽഎ കപ്പ് ഫുട്ബോൾ 27 മുതൽ
പഴയങ്ങാടി കല്യാശ്ശേരി സോക്കർ ലീഗ് (കെഎസ്എൽ) എംഎൽഎ കപ്പ് സെവൻസ് ഫ്ലഡ്ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് 27 മുതൽ 30 വരെ പഴയങ്ങാടി റെയിൽവേ ഗ്രൗണ്ടിൽ നടക്കുമെന്ന് എം.വിജിൻ എംഎൽഎ അറിയിച്ചു. മഴയെ തുടർന്നാണ് ഇന്നു മുതൽ 25 വരെ നടക്കാനിരുന്ന മത്സരം മാറ്റിയത്.
ഷട്ടിൽ ടൂർണമെന്റ് 24 മുതൽ
ചെമ്പേരി വൈഎംസിഎ യൂണിറ്റ് സംഘടിപ്പിക്കുന്ന ഡി ലെവൽ ഷട്ടിൽ ബാഡ്മിൻ്റൻ ടൂർണമെൻ്റ് 24, 25 തീയതികളിൽ ചെമ്പേരി വൈഎംസിഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേക വിഭാഗത്തിലാണ് മത്സരങ്ങൾ. പുരുഷവിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 4000 രൂപയും ട്രോഫിയും 2-ാം സ്ഥാനം നേടുന്ന ടീമിന് 2000 രൂപയും ട്രോഫിയും നൽകും. വനിതകൾക്ക് 1-ാം സമ്മാനമായി 2000 രൂപയും ട്രോഫിയും 2-ാം സമ്മാനമായി 1000 രൂപയും ട്രോഫിയും ലഭിക്കും. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഓൺലൈൻ ടെലികാസ്റ്റിങ് ഉണ്ടാകും. ആദ്യം റജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കാണ് മത്സരിക്കാൻ അർഹത. ടീമുകൾ നാളെ വൈകിട്ട് 5ന് അകം റജിസ്റ്റർ ചെയ്യണം.
: 9447459382, 9446046036 9495146970.
അഴീക്കോട് സാംസ്കാരികോത്സവം ഇന്ന് തുടങ്ങും
അഴീക്കോട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന് ഇന്ന് അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ തുടക്കമാകും. വൈകിട്ട് 5ന് കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളെ അനുമോദിക്കും. രാത്രി 8ന് സജീവൻ ഇടയിലക്കാട് അവതരിപ്പിക്കുന്ന ഗസൽ തേൻമഴ അരങ്ങേറും. നാളെ വൈകിട്ട് 6ന് പ്രാദേശിക കലാകാരൻമാരുടെ പരിപാടികൾ, രാത്രി 8ന് ഇശൽ നൈറ്റ്, 24ന് രാത്രി 8ന് കാലിക്കറ്റ് ഷൈനിങ് സ്റ്റാർസ് അവതരിപ്പിക്കുന്ന ടാലൻ്റ് ഷോ, 25ന് രാത്രി 8ന് മഴവിൽ ഫോക് ബാൻഡ് അവതരിപ്പിക്കുന്ന പകർന്നാട്ടം എന്നിവ നടക്കും. 26ന് 6.30ന് സമാപന സമ്മേളനം ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ ഉദ്ഘാടനം ചെയ്യും.
അർബൻ സൊസൈറ്റി സായാഹ്ന ശാഖ ഉദ്ഘാടനം 24ന് പാനൂർ കടവത്തൂർ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി തുവ്വക്കുന്ന് സായാഹ്ന ശാഖ 24ന് 2.30ന് കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് കെ.കെ.സജീവ്കുമാർ അധ്യക്ഷത വഹിക്കും. അത്തോളി വാസുവിൽ നിന്ന് ആദ്യ നിക്ഷേപം പാനൂർ നഗരസഭാധ്യക്ഷൻ കെ.പി.ഹാഷിം സ്വീകരിക്കും.
പുസ്തകോത്സവം ജൂൺ 6 മുതൽ
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ജൂൺ 6 മുതൽ 9 വരെ കലക്ടറേറ്റ് മൈതാനിയിൽ നടക്കും. സംഘാടകസമിതി ഓഫിസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് ജില്ലാ ലൈബ്രറി കൗൺസിൽ ഓഫിസിൽ നടക്കും.
എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് സർവീസ് ഇന്ന് മട്ടന്നൂർ എയർ ഇന്ത്യ എക്സ്പ്രസ് ഇന്നു കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു സർവീസ് നടത്തും. വൈകിട്ട് 4ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 4.50ന് കണ്ണൂരിലെത്തും. ഇന്നു മാത്രമാണ് സർവീസ്. വിമാനത്താവളത്തിൻ്റെ തുടക്കത്തിൽ എയർ ഇന്ത്യ കണ്ണൂരിനും കോഴിക്കോടിനുമിടയിൽ സർവീസ് നടത്തിയിരുന്നു. ഡൽഹി-കണ്ണൂർ റൂട്ടിലെ സർവീസാണ് കോഴിക്കോട് വഴി നടത്തിയത്. ഈ സർവീസ് പുനരാരംഭിക്കുന്നതിലെ സാധ്യത മനസ്സിലാക്കാനാണ് ഇന്നു സർവീസ് നടത്തുന്നതെന്നാണു സൂചന. ഏറ്റവും ചെറിയ ദൂരത്തിലെ സർവീസ് എന്ന പേരിൽ ശ്രദ്ധ നേടാൻ കണ്ണൂർ-കോഴിക്കോട് സർവീസിന് സാധിച്ചിരുന്നു.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാതനാർകല്ല്, അരവഞ്ചാൽ, കുവ്വപ്പൊയിൽ, കാഞ്ഞിരപ്പൊയിൽ, കോട്ടോൽപാറ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
മയ്യിൽ ഓലക്കാട്, എട്ടംമൈൽ ട്രാൻസ്ഫോമർ പരിധി 8.30-3.00.
വളപട്ടണം • കീരിയാടുള്ള 110 കെവി ടവറുകളും അനുബന്ധ ലൈനുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്നും നാളെയും 25 മുതൽ 27 വരെയും രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.
ചൊവ്വ എസ്എൻ കോളജ്, എസ്എൻ ക്യാംപസ് ട്രാൻസ്ഫോമർ പരിധി 8.00- 2.00, രാജൻ പീടിക ട്രാൻസ്ഫോമർ പരിധിയിൽ 10.00-2.00.
ചാലോട് ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അഞ്ചാംപീടിക, മാർക്ക് ആൻഡ് സ്മിത്ത് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ.
ഇൻ്റേൺഷിപ് പ്രോഗ്രാം
കലക്ടറുടെ ഇൻ്റേൺഷിപ് പ്രോഗ്രാമിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം.
ഇമെയിൽ: dcipksd2025@gmail.com. 26നു മുൻപായി അപേക്ഷിക്കണം. അഭിമുഖം 28നു രാവിലെ 9ന്.
ജില്ലാതല ക്വിസ് 25ന്
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ അനശ്വര കലാകായിക വേദി 25ന് ഉച്ചയ്ക്ക് 2.30ന് പടിഞ്ഞാറ്റം കൊഴുവൽ പൊതുജന വായനശാലയിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 15 വയസ്സിൽ താഴെ, 15 വയസ്സിനു മുകളിൽ എന്നിങ്ങനെ 2 വിഭാഗങ്ങളിലാണ് മത്സരം നടക്കുക. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9895871825 എന്ന നമ്പറിൽ പേര് റജിസ്റ്റർ ചെയ്യണം.
അധ്യാപക നിയമനം
മഞ്ചേശ്വരം ജിപിഎം ഗവ.കോളജിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. 26ന് 11നു മലയാളം, 11.30നു ഹിന്ദി വിഷയങ്ങളിൽ പ്രിൻസിപ്പലിന്റെ ഓഫിസിൽ അഭിമുഖം. ഫോൺ – 9188900214. കാസർകോട് ബിഇഎംഎച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ബോട്ടണി(ജുനിയർ), എച്ച്എസ്എസ്ടി ഗണിതം (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 27ന് 10നു കോഴിക്കോട് സിഎസ്ഐ റിട്രീറ്റ് സെൻ്ററിൽ. 0495-2724799.
ഷിറിയ • ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ്, ഹിന്ദി, അറബിക്, ഇംഗ്ലിഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് 10നു സ്കൂളിൽ. 9961231263.
അപേക്ഷിക്കാം
കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ എംടെക് സ്പോൺസേഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിലെ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗത്തിലെ സ്പോൺസേഡ് സീറ്റുകളിലേക്കാണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്. ๓๓ ๓๓ 26. 9447375156. www.lbcek.ac.in.
തീയതി നീട്ടി
കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ ബിടെക് സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സസ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് എന്നീ ബ്രാഞ്ചുകളിലെ എൻആർഐ സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 29 വരെ നീട്ടി.
9447375156, www.lbcek.ac.in.