കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ പരീക്ഷാഫലം
ആറാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇൻ്റഗ്രേറ്റഡ്) പരീക്ഷാഫലം വെബ്സൈറ്റിൽ പുനഃപരിശോധന, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് 30 വരെ അപേക്ഷിക്കാം. (www.kannuruniversity.ac.in). ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷാഫലം വെബ്സൈറ്റിൽ പുനർമൂല്യനിർണയത്തിനും സൂക്ഷ്മമ പരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷ
നാലാം സെമസ്റ്റർ എംഎ ഡിസൈൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, പബ്ലിക് പോളിസി ആൻഡ് ഡവലപ്മെന്റ്, സോഷ്യൽ ഒൻട്രപ്രനർഷിപ് ആൻഡ് ഡവലപ്മെൻ്റ് ഡിഗ്രി, പരീക്ഷകളുടെ പ്രോജക്റ്റ് മൂല്യനിർണയം, വൈവ പരീക്ഷകൾ 27നും 28നും തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ
പരീക്ഷാവിജ്ഞാപനം
എഫ്വൈയുജിപി പാറ്റേണിൽ നടത്തുന്ന പ്രൈവറ്റ് റജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷകൾക്ക് 26 മുതൽ 29 വരെ പിഴയില്ലാതെയും 30 വരെ പിഴയോടെയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.
പ്ലേസ്മെന്റ് ഡ്രൈവ്
സർവകലാശാല എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെൻ്ററിന്റെ നേതൃത്വത്തിൽ 24നു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, യോഗ്യതയുള്ളവർ 9.30നു താവക്കരയിലെ സെൻ്ററിൽ എത്തണം. 04972703130.
നാനോ സയൻസ്
എംജി സർവകലാശാലയുമായി ചേർന്നു നടത്തുന്ന എംഎസ്സി കെമിസ്ട്രി(നാനോ സയൻസ് ആൻഡ് നാനോടെക്നോളജി), എംഎസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി) പ്രോഗ്രാമുകളിലേക്ക് 30 വരെ খ.7356948230. deptdoa@kannuruniv.ac.in.
ഹാൾടിക്കറ്റ്
23ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
എംപ്ലോയബിലിറ്റി സെൻ്റർ റജിസ്ട്രേഷൻ ക്യാംപ് 23ന്
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെൻ്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ 23ന് രാവിലെ 10 മുതൽ 1 വരെ വൺടൈം റജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. ഫോൺ: 628294206
എംസി കേസ്: സമയം മാറ്റി
തലശ്ശേരി സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്ന് രാവിലെ 11ന് നിശ്ചയിച്ച എംസി കേസുകൾ ഉച്ചയ്ക്ക് രണ്ടിലേക്ക് മാറ്റിയതായി തലശ്ശേരി സബ് ഡിവിഷൻ മജിസ്ട്രേട്ട് അറിയിച്ചു.
ഫാർമസിസ്റ്റ് നിയമനം
കണ്ണൂർ, കാസർകോട് ജില്ലകളിലെ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ്റെ നീതി മെഡിക്കൽ വെയർഹൗസിലേക്കും മെഡിക്കൽ സ്റ്റോറിലേക്കും കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അപേക്ഷ ജൂൺ പത്തിനകം ലഭിക്കണം. ഫോൺ: 8281898325
എസൻഷ്യൽ ഇംഗ്ലിഷ് സ്കിൽ ക്ലാസ്
അസാപ് കേരളയുടെ എസൻഷ്യൽ ഇംഗ്ലിഷ് സ്കിൽ ക്ലാസുകൾ ജൂൺ ഒന്ന് മുതൽ തലശ്ശേരി സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. ഇംഗ്ലിഷ് പഠനത്തോടൊപ്പം വ്യക്തിത്വ വികസനവും മുൻനിർത്തിയുള്ള ക്ലാസുകളിലേക്ക് എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9947132963.
സെസ് അദാലത്ത് നീട്ടി
ബിൽഡിങ് സെസ് അടയ്ക്കാൻ ജില്ലാ ലേബർ ഓഫിസിൽനിന്ന് നോട്ടിസ് ലഭിച്ച കെട്ടിട ഉടമകൾക്കുള്ള സെസ് അദാലത്ത് ജൂൺ 30 വരെ നീട്ടി.
അധ്യാപക ഒഴിവ്
മട്ടന്നൂർ ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, കൊമേഴ്സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 24ന് 10.30ന് സ്കൂൾ ഓഫിസിൽ നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം എച്ച്എസ്എസ്ടിയുടെയും കണക്ക്, കംപ്യുട്ടർ സയൻസ്, കൊമേഴ്സ്, ഇംഗ്ലിഷ് എച്ച്എസ്എസ് ടി ജുനിയർ അധ്യാപകരുടെയും താൽക്കാലിക ഒഴിവുകളുണ്ട്. കുടിക്കാഴ്ച 28 രാവിലെ 11 ന്. ഫോൺ (സ്കൂൾ മാനേജർ): 9446931854, 9946354226.
തളിപ്പറമ്പ് കരിമ്പം കേയി സാഹിബ് ട്രെയ്നിങ് കോളജിൽ സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 30ന് 10ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04602205557
ഇന്റർവ്യൂ 24ന്
ചെമ്പിലോട് ഹയർ സെക്കൻഡറി സ്കുളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, കൊമേഴ്സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ 24നു 10.30നു സ്കൂൾ ഓഫിസിൽ നടക്കും.
വൈദ്യുതി മുടക്കം
ചൊവ്വ. ആപ്പേ 8 – 9, വാട്ടർ അതോറിറ്റി, ഓവുപാലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 -2.
അധ്യാപക ഒഴിവ്
നീലേശ്വരം • പടന്നക്കാട് നെഹ്റു കോളജിൽ അടുത്ത അധ്യയന വർഷത്തിലെ വിവിധ വിഷയങ്ങളിലേക്കുള്ള താൽക്കാലിക അധ്യാപക ഒഴിവുകൾ നികത്തുന്നതിനായി 27നു 10ന് സംസ്കൃതം, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ്, സുവോളജി, കംപ്യുട്ടർ സയൻസ് എന്നീ വിഷയങ്ങളിലും 28ന് 10ന് സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലും അഭിമുഖം നടക്കും. കോഴിക്കോട് കോളജ് ഉപവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പങ്കെടുക്കാം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും.
രാജപുരം കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കുളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ), ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 27ന് രാവിലെ 11.30ന് പേരടുക്കത്തെ ഹയർസെക്കൻഡറി വിഭാഗം ഓഫിസിൽ.
അപേക്ഷ ക്ഷണിച്ചു
നീലേശ്വരം • പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ പ്ലസ് വൺ സയൻസ് ബാച്ചിൽ 2025-26 അധ്യയന വർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള അപേക്ഷകർ 22ന് വൈകിട്ട് 5നുള്ളിൽ വിദ്യാലയ ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. വെബ്സൈറ്റ് www.kvnileshwar.kvs.ac.in.
അപേക്ഷ ഫോം
രാജപുരം കള്ളാർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തിഗത ആനുകുല്യങ്ങൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോം പഞ്ചായത്ത് ഓഫിസ്, അതതു നിർവഹണ ഉദ്യോഗസ്ഥരുടെ ഓഫിസ് എന്നിവിടങ്ങളിൽ ലഭ്യമാണ്. പുരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം 28ന് മുൻപായി നിർവഹണ ഉദ്യോഗസ്ഥർക്ക് കൈമാറണം.
റസിഡൻഷ്യൽ സ്കൂൾ അഡ്മിഷൻ
പരവനടുക്കം പെൺകുട്ടികളുടെ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 6, 8 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികവർഗ പെൺകുട്ടികളിൽ നിന്ന് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകരുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. പ്രവേശനം ലഭിക്കുന്നവർക്ക് താമസം, ഭക്ഷണം, വസ്ത്രങ്ങൾ, സ്റ്റേഷനറി തുടങ്ങിയവ സൗജന്യമാണ്. രേഖകൾ സഹിതം 26ന് 11നു എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. 7624848969.
സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന 24, 28 തീയതികളിൽ
കാഞ്ഞങ്ങാട് സ്കുൾ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന 24, 28 തീയതികളിൽ കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കും. കാഞ്ഞങ്ങാട് സബ് ആർടി ഓഫിസ് പരിധിയിലുള്ള ഹൊസ്ദുർഗ് താലുക്കിലെ സ്കുൾ വാഹനങ്ങളുടെ പരിശോധനയാണ് ഈ ദിവസങ്ങളിൽ നടക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയ വാഹനങ്ങളും ഫിറ്റ്നസ് തീർന്നു തൊട്ടടുത്ത മാസങ്ങളിൽ ഫിറ്റ്നസ് എടുക്കേണ്ട വാഹനങ്ങളും പരിശോധനയിൽ പങ്കെടുക്കേണ്ട. മറ്റു വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്ക് ശേഷം ഒറിജിനൽ രേഖകളുമായി രാവിലെ 9 മുതൽ ഒന്നു വരെ നടക്കുന്ന പ്രത്യേക പരിശോധനയിൽ ഹാജരാകണം. തിരക്ക് ഒഴിവാക്കാനായി റജിസ്ട്രേഷൻ നമ്പർ 1 മുതൽ 5000 വരെയുള്ള വാഹനങ്ങൾ 24നും 5001 മുതൽ 9999 വരെയുള്ള വാഹനങ്ങൾ 28 നും എത്തിക്കണം. പരിശോധന നടത്തി ചെക്ക് സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ ജൂൺ രണ്ടുമുതൽ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് ജോയിൻ്റ് ആർടിഒ സി.എസ്.സന്തോഷ് കുമാർ അറിയിച്ചു.
വനിതാ കമ്മിഷൻ മെഗാ അദാലത്ത് നാളെ കാസർകോട് വനിതാ കമ്മിഷൻ നാളെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മെഗാ അദാലത്ത് നടത്തും.
സ്വാഗതസംഘ രൂപീകരണം ഇന്ന്
കാസർകോട് അഹല്യബായി ഹോൾക്കറുടെ മുന്നൂറാം ജന്മവാർഷികാഘോഷ പരിപാടി 29ന് ജില്ലയിൽ നടക്കും. അതിന്റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണവും ശിൽപശാലയും ഇന്ന് രാവിലെ 10ന് കാസർകോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ നടക്കും.
ശിൽപശാല 30ന്
നീലേശ്വരം എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപശാല 30ന് നീലേശ്വരത്തു നടക്കും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം 21ന് വൈകിട്ട് 4ന് നീലേശ്വരം ചിണ്ടേട്ടൻ സ്മാരക ഹാളിൽ നടക്കും.