ഇന്നത്തെ തലമുറയെ കാർന്നു തോന്നുന്ന ലഹരിക്കെതിരെ പോരാടാൻ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട കാലമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളിൽ വളരെയധികം വർദ്ധിച്ചു വരികയാണ്. ലഹരിക്കെതിരെ പോരാടാൻ സമഗ്ര ശിക്ഷാ കേരള ബി ആർ സി ഹോസ്ദുർഗ്ഗിൻ്റെ നേതൃത്വത്തിൽ കൂട്ടയോട്ടവും സൂംബാഡൻസും സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് DYSP ബാബു പെരിങ്ങോത്ത് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. DEO ഓഫീസ് സൂപ്രണ്ട് ശ്രീജിത്ത്, ഡയറ്റ് ഫാക്കൽറ്റി അനിൽ മണിയറ, ഹോസ്ദുർഗ്ഗ് ബിപിസി ഡോ. രാജേഷ് കെ വി എന്നിവർ നേതൃത്വം നൽകി.പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച കൂട്ടയോട്ടം കാഞ്ഞങ്ങാട് പുതിയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.ലഹരിക്കെതിരെ സന്ദേശം ഉണർത്തുന്ന സൂംബാ ഡാൻസ് കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ വി സുജാത ഉദ്ഘാടനം ചെയ്തു.എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ വിഎസ് ബിജുരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ഹോസ്റ്റൽ ബിപിസി ഡോക്ടർ കെ വി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽബി ആർ സി ട്രെയിന്‍ സനൽകുമാർ വള്ളുവ സ്വാഗതവും കായിക അധ്യാപകൻ പ്രമോദ് നന്ദിയും പറഞ്ഞു ഹോസ്പിറ്റൽ അധ്യാപകർ സി ആർ സി കോഡിനേറ്റർമാർ സ്പെഷ്യൽ എഡ്യൂക്കേഷൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ബി.ആർ.സി യിലെ കായിക അധ്യാപകരാണ് സൂംബാ ഡാൻസിന് നേതൃത്വം നൽകിയത്.
കാഞ്ഞങ്ങാട്ട് ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് കാസർഗോഡ് ജില്ല ചാമ്പ്യൻമാർ