എൻ. വി.എസ്. 02
ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനായില്ല.
ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) നാവിഗേഷൻ ഉപഗ്രഹം പ്രതിസന്ധിയിൽ. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ നൂറാം വിക്ഷേപണത്തിലൂടെ അയച്ച എൻ.വി.എസ്. 02 ഉപഗ്രഹത്തിനാണ് പ്രതിസന്ധി. സാങ്കേതിക തകരാർ മൂലം വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം
ഉയർത്താനായില്ല. പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ശാസ്ത്രജ്ഞർ.