തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ വൻഗതാഗതക്കുരുക്ക്. തൃശ്ശൂർ-പാലക്കാട് റൂട്ടിൽ കല്ലിടുക്ക് മുതൽ കുതിരാൻ വരേയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ആറ് കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്കുള്ളതായാണ് റിപ്പോർട്ട്.
പട്ടിക്കാട് റോഡിൻ്റെ പണി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് നേരിടുന്നതെന്നാണ് വിവരം. ജോലിക്കുപോകുന്നവരടക്കം സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണംപോലും കഴിക്കാൻ സാധിക്കാത്ത രീതിയിൽ വലഞ്ഞിരിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.