അധ്യാപക ഒഴിവ്
പയ്യാവൂർ പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിബിഎ വിഭാഗത്തിലേക്ക് അധ്യാപക ഒഴിവുണ്ട്. എൻഇടി ആൻഡ് എംബിഎ യോഗ്യതയുള്ളവർക്ക് മുൻഗണന. എൻഇടിക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ ചെയ്തവർക്കും മുൻഗണനയുണ്ട്. അപേക്ഷ dmc@devamathacollege.ac.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കേണ്ടതാണ്. 9447282104, 9188702610.
അധ്യാപക നിയമനം
കണ്ണുർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളജിൽ ജേണലിസം വിഷയത്തിൽ ഗെസ്റ്റ് ലക്ചററെ നിയമിക്കുന്നു. 21ന് വൈകിട്ട് 5ന് അകം അപേക്ഷിക്കണം. അഭിമുഖം 23ന് രാവിലെ 11ന്. ഫോൺ: 0497 2746175

ഹാൻഡിലും ടെക്നോളജി കോഴ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലും ടെക്നോളജിയുടെ കണ്ണൂർ, സേലം, ഗഡക്, വെങ്കിടഗിരി ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ത്രിവത്സര ഹാൻഡും ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി / തത്തുല്യ പരീക്ഷയിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് പാസായവർക്ക് അപേക്ഷിക്കാം. www.iihtkannur.ac.in. ഫോൺ: 0497 2835390.
വിദ്യാർഥികൾക്ക് പെയിൻ്റിങ് മത്സരം
തലശ്ശേരി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി പെയിന്റിങ് മത്സരവും രക്ഷിതാക്കൾക്ക് ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ വിദ്യാർഥികൾക്കായി നാളെ 3.30ന് ഹോട്ടൽ പേൾവ്യുവിലാണ് പെയിന്റിങ് മൽസരം. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും. ബോധവൽക്കരണ ക്ലാസിൽ സൈക്യാട്രിസ്റ്റ് ഡോ.മുനീർ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സമീർ എന്നിവർ ക്ലാസ് എടുക്കും. പങ്കെടുക്കുന്നവർ റജിസ്റ്റർ ചെയ്യണം. ഫോൺ: 9447399482, 9496354878.
മുട്ടക്കോഴിക്കുഞ്ഞ് വിൽപന
പാനൂർ മുണ്ടയാട് മേഖലാ കോഴിവളർത്തു കേന്ദ്രത്തിൽ ഉൽപാദിപ്പിച്ച ഗ്രാമശ്രീ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ പാനൂർ വെറ്ററിനറി ആശുപത്രിക്കു സമീപം 17ന് രാവിലെ 7 മുതൽ വിതരണം ചെയ്യും. ഒരു കോഴിയുടെ വില 130 രൂപ. രോഗപ്രതിരോധ കുത്തിവയ്പു നടത്തിയ 50 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളാണ്. ബുക്കിങ്ങിന്: 9847911462.
നീന്തൽ ചാംപ്യൻഷിപ് 18ന്
കണ്ണൂർ ജില്ലാ അക്വാറ്റിക് അസോസിയേഷൻ്റെ ജില്ലാ സീനിയർ നീന്തൽ ചാംപ്യൻഷിപ് 18നു മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ നീന്തൽക്കുളത്തിൽ നടക്കും. സംസ്ഥാന മത്സരത്തിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. ഫോൺ: 94476 41066, 93887 06124.
പരിശീലന ക്യാംപ് 17 മുതൽ
പയ്യന്നൂർ കണ്ടോത്ത് ഇലഞ്ഞിത്തറ ഫ്രണ്ട്സ് 17 മുതൽ 30 വരെ കണ്ടോത്ത് കുർമ്പ ഭഗവതി ക്ഷേത്ര വോളിബോൾ മൈതാനത്ത് 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വോളിബോൾ പരിശീലന ക്യാംപ് നടത്തുന്നു. റിട്ട. സായി കോച്ച് ടി.എ.അഗസ്റ്റിൻ്റെ മേൽനോട്ടത്തിലാണ് ക്യാംപ്. ഇൻ്റർ നാഷനൽ ലവൽ ടു വോളിബോൾ സർട്ടിഫൈഡ് കോച്ച് വിവേക് കമലാക്ഷൻ, നാഷനൽ ലെവൽ സർട്ടിഫൈഡ് വോളിബോൾ കോച്ച് സാംപ്രസ് മനോഹർ എന്നിവരാണ് പരിശീലകർ. 9567040811, 8157967590.
സൗജന്യ മെഡിക്കൽ ക്യാംപ് 25 ന്
പുന്നാട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുന്നാട് യൂണിറ്റ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 25 ന് 10 ന് പുന്നാട് വ്യാപാര ഭവനിൽ ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. എ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. റജിസ്ട്രേഷന്: 9447264488, 9400433116, 9447030924.
പവർ ലിഫ്റ്റിങ് മത്സരം 17നും 18നും
ജില്ലാ പവർ ലിഫ്റ്റിങ് മത്സരം 17നും 18നും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെൻ്റ് വനിതാ കോളജിൽ നടക്കും. സബ് ജുനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 150 ഓളം മത്സരാർഥികൾ പങ്കെടുക്കുന്നു. ഈ മത്സരത്തിൽ നിന്നാണ് 28 മുതൽ 30 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുക. സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ ഔദ്യോഗികമായി ഗ്രേസ് മാർക്കിനും സർട്ടിഫിക്കറ്റിനും അംഗീകാരം ഉണ്ടാകുകയുള്ളുവെന്നു ഭാരവാഹികൾ പറഞ്ഞു.
അരങ്ങേറ്റം 18ന്
പഴയങ്ങാടി മലബാർ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിൽ മാടായിക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ഷേത്ര കലാ അക്കാദമിയുടെ 2024-25 വർഷത്തെ ചെണ്ട പ്രാഥമിക കോഴ്സിൽ പരിശീലനം പൂർത്തിയാക്കി തുടർ കോഴ്സിന് അർഹത നേടിയ 35 വിദ്യാർഥികളുടെ അരങ്ങേറ്റം 18ന് വൈകിട്ട് 4ന് മാടായിക്കാവ് സരസ്വതി മണ്ഡപത്തിൽ നടക്കും. മുൻ എംഎൽഎ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രകലാ അക്കാദമി ചെയർമാൻ കൃഷ്ണൻ നടുവലത്ത്, ചെണ്ട പരിശീലകൻ കരയടം ചന്ദ്രൻ മാരാർ, സന്തോഷ് മുളളിക്കോട്, സംഘാടക സമിതി വൈസ് ചെയർമാൻ ജിഗേഷ് കുമാർഅറിയിച്ചു.
യോഗം 17ന്
തളിപ്പറമ്പ് നാഷനൽ കോളജ് 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം 17ന് 11ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. 9496928359.
കേസുകൾ തീർപ്പായ വാഹനങ്ങൾ വീണ്ടെടുക്കാം കണ്ണൂർ കണ്ണൂർ സിറ്റി പൊലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തതും കോടതിയിൽ കോടതിയിൽ തീർപ്പായതുമായ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ ഉടമസ്ഥർക്ക് തിരിച്ചെടുക്കാൻ അവസരം ഒരുക്കുന്നു. കേസുകൾ തീർപ്പായശേഷം ഉടമസ്ഥർക്ക് നോട്ടിസ് നൽകിയിട്ടും ഏറ്റെടുക്കാത്ത 60 വാഹനങ്ങളാണ് ഇ-ലേലം ചെയ്യുന്നതിനു മുൻപ് വീണ്ടെടുക്കാൻ ഉടമസ്ഥർക്ക് അവസരം നൽകുന്നത്.
ഇ-ലേല വിളംബരത്തീയതി മുതൽ 30 ദിവസത്തിനകം ഉടമസ്ഥർ രേഖകൾ സഹിതം പൊലീസ് സ്റ്റേഷനിലോ അസിസ്റ്റന്റ് കമൻഡാന്റ് ഓഫ് പൊലീസ് നർകോട്ടിക് സെലിനോ നൽകണം. ഉടമസ്ഥർ അവകാശം ഉന്നയിച്ചില്ലെങ്കിൽ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ഇ-ലേലം നടത്തും. എംഎസ്ടിസി ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനത്തിൻ്റെ വെബ്സൈറ്റ് (www.mstcecommerce.com) മുഖേനയാണ് ഇ-ലേലം. ഫോൺ: 0497-2763339, 94979 25858.
എളയാവൂർ അമ്പലം റോഡിൽ ഗതാഗതം നിരോധിച്ചു
എളയാവൂർ അമ്പലം റോഡിൽ താഴെ ചൊവ്വ മുതൽ എളയാവൂർ സൗത്ത് വരെ ടാറിങ് അനുബന്ധ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ 30 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുമെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ശുദ്ധജല വിതരണം മുടങ്ങും
തളിപ്പറമ്പ് പൈപ്പ് ലൈൻ അറ്റകുറ്റപ്പണികളുടെ ഭാഗമായി പട്ടുവം പഞ്ചായത്തിലും തളിപ്പറമ്പ് നഗരസഭയിലെ മാന്ധംകുണ്ട്, പുളിമ്പറമ്പ്, ചാലത്തൂർ പ്രദേശങ്ങളിലും ഇന്ന് ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
വൈദ്യുതി മുടക്കം
കൊളച്ചേരി നെടുവാട്ട് സോമിൽ ട്രാൻസ്ഫോമർ പരിധി 9.00-5.00, നാഷനൽ ക്രഷർ, അബിലാഷ് ക്രഷർ, ഉണ്ണിലാട്ട്, എസ്എ വുഡ്, സിൻസിയർ വുഡ് എന്നീ ട്രൻസ്ഫോമർ പരിധി 10.00-12.30, കൊളച്ചേരിപറമ്പ്, കോളനി ട്രാൻസ്ഫോമർ പരിധി 8.30-12.00, കൊളച്ചേരിപറമ്പ് കനാൽ ട്രാൻസ്ഫോമർ പരിധി 12.30-5.00.
താഴെ ചൊവ്വ എളയാവൂർ വയൽ, എളയാവൂർ ടെംപിൾ, ഫ്ലവേഴ്സ് ടിവി ട്രാൻസ്ഫോമർ പരിധി 8.00- 3.00.
വരയ്ക്കാം വായിക്കാം’ ക്യാംപ്
ഉദുമ അക്ഷരക്കളരി വായന വെളിച്ചം പരിപാടിയുടെ ഭാഗമായി പടിഞ്ഞാർ അംബിക വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ‘വരയ്ക്കാം വായിക്കാം’ ക്യാംപ് നടത്തി. ക്യാംപിൽ പങ്കെടുത്തവർ ചിത്രങ്ങൾ വരച്ചു. ചിത്രങ്ങളെ കഥകളാക്കി മാറ്റി അവതരിപ്പിച്ചു. കാർത്തിക് അധ്യക്ഷത വഹിച്ചു. അനയ് അനീഷ്, കെ.പി.അർഥന, വൈഷ്ണവി, അമേയ, അമിത്ത്, ജ്യോതിഷ്, ആരവ്, നീരവ് അർജുൻ, തേജസ് എന്നിവർ പ്രസംഗിച്ചു.
100% വിജയം നേടി
കാസർകോട് സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷയിൽ ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികൾ 100% വിജയം നേടി. പത്താം ക്ലാസിൽ പരീക്ഷയെഴുതിയ 100 വിദ്യാർഥികളിൽ 69 ഡിസ്റ്റിങ്ഷൻ, 27 ഫസ്റ്റ് ക്ലാസും 4 വിദ്യാർഥികൾക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. പ്രാർഥന ആർ. രഞ്ജീവ് 493, ഹർഷിണി ഹരിഹരൻ 490, ഷദ ഷെരീഫ് 489 മാർക്കുകൾ നേടി. പന്ത്രണ്ടാം ക്ലാസിൽ 34 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 20 ഡിസ്റ്റിങ്ഷനും 14 ഫസ്റ്റ് ക്ലാസും ലഭിച്ചു. എൻ.എം.മാളവിക 484, മുഹമ്മദ് തൽഹ 479, പി.അഭിനവ് 465 മാർക്ക് വീതം നേടി.
സൈക്കോളജിസ്റ്റ് ഒഴിവ്
എളേരിത്തട്ട് ഇ.കെ.നായനാർ സ്മാരക ഗവ.കോളജിൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കളജിയിൽ ബിരുദാനന്തര ബിദുരദമുള്ള ഉദ്യോഗാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകൾ, പ്രവത്തിപരിചയം തെളിയിക്കുന്ന രേഖകൾ സഹിതം 19ന് വൈകിട്ട് 3ന് മുൻപ് നേരിട്ടോ തപാൽ മുഖേനയോ ഹാജരാക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 9447059690, 9847687414, 9188900213