കണ്ണൂർ 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗത്തിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി സൂക്ഷിച്ച 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക്, ബിശ്വ ജിത് കണ്ടെത്രയാ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്.ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പല വിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി. നാട്ടിൽ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുവുമായാണ് ഇവർ എത്തുന്നത്. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇവർ.
അടുത്ത 5 സീസണിലേക്കുള്ള ലാ ലിഗ ഔദ്യോഗിക സ്ട്രീമിംഗ് കരാര്‍ ഒപ്പുവച്ച് ഫാന്‍കോഡ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 12 പവന് സ്വര്‍ണം കാണാതായി.