- ഗെസ്റ്റ് അധ്യാപക അഭിമുഖം
തലശ്ശേരി പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജിൽ അറബിക്, ഇംഗ്ലിഷ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 23ന് 10ന് അറബിക് യുജി, പിജി വിഭാഗത്തിലേക്കും 10.30ന് അഫ്സൽ ഉലമ പ്രിലിമിനറി വിഭാഗത്തിലേക്കും 11ന് ഇംഗ്ലിഷ് വിഭാഗത്തിലുമുള്ള അഭിമുഖം കോളജിൽ നടക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്തത യോഗ്യരായ ഉദ്യോഗാർഥികൾ അഭിമുഖത്തിനെത്തണം. 9446650834, 9947138706 - മീറ്റർ റീഡർമാർവഴി വൈദ്യുതി ബിൽ അടയ്ക്കാം
പയ്യന്നൂർ • വൈദ്യുതി റീഡിങ്ങിനെത്തുന്ന മീറ്റർ റീഡർമാർ വഴി വൈദ്യുതി ബിൽ അടയ്ക്കാൻ സൗകര്യമൊരുക്കിയതായി പയ്യന്നൂർ കെഎസ്ഇബി അധികൃതർ അറിയിച്ചു. ഡെബിറ്റ് കാർഡ്, യുപിഐ സംവിധാനങ്ങൾ വഴി തൽസമയം ബില്ലടയ്ക്കാം. - കൺട്രോൾ റും തുറന്നു
പയ്യന്നൂർ താലൂക്ക് ഓഫിസിൽ അടിയന്തര കൺട്രോൾ റും തുറന്നു. ഫോൺ 04985298150. - മ്യൂസിക് ഫെസ്റ്റ്മെഗാ ഫൈനൽ നാളെ പയ്യന്നൂർ ദൃശ്യയുടെ 40-ാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന ദൃശ്യ മ്യൂസിക് ഫെസ്റ്റ് മെഗാ ഫൈനൽ നാളെ 5.30നു ഗാന്ധി പാർക്കിൽ നടക്കുമെന്നു ഭാരവാഹികളായ കെ.വി.ഗണേശൻ, കെ.ശിവകുമാർ, കെ. കമലാക്ഷൻ, സി.വി.രാജു, പി.വി.ലക്ഷ്മണൻ നായർ, എം.ചന്ദ്രൻ, സി.വൈശാഖ് എന്നിവർ അറിയിച്ചു. ആദ്യ മുന്നു സ്ഥാനക്കാർക്ക് 25000 രൂപ, 15000 രൂപ, 10000 രൂപ എന്നിങ്ങനെയാണു സമ്മാനത്തുക. ഫൈനൽ ടി.ഐ. മധുസുദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
- അധ്യാപ- പൂർവവിദ്യാർഥി മെഗാസംഗമം 18ന്
കല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മുൻകാല അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെ മെഗാസംഗമം 18ന് 9ന് നടക്കും. 1960 ആദ്യ എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളെയും മുതിർന്ന അധ്യാപകരെയും ആദരിക്കും. 2010 വരെയുള്ള പൂർവവിദ്യാർഥികൾക്കു സംഗമത്തിൽ പങ്കെടുക്കാം. 1960-70 ബാച്ചിലെ പൂർവവിദ്യാർഥികളുടെ പ്രത്യേക യോഗം നാളെ 4.30ന് സ്കൂൾ ഹാളിൽ ചേരും. - സർട്ടിഫിക്കറ്റുകളുടെ പരിശോധന
തലശ്ശേരി കെ.ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന ഡിഇഒ ഓഫിസിൽ നടക്കും. 13ന് സിഎടി 1,2. 14ന് സിഎടി 3, 15ന് സിഎടി 4. മറ്റ് ദിവസങ്ങളിൽ വെരിഫിക്കേഷൻ നടത്തുന്നതല്ല. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ കെ ടെറ്റ് ഹാൾ ടിക്കറ്റ്, മാർക്ക് പ്രിന്റ് ഒട്ട്, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും കൊണ്ടുവരണം. - ഇടപാടുകൾ മുടങ്ങും
തലശ്ശേരി • പെൻഷൻ പേയ്മെൻ്റ് സബ് ട്രഷറിയിലെ കൗണ്ടർ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 12,13 തീയതികളിൽ ഇടപാടുകൾ ഉണ്ടാവില്ലെന്ന് സബ് ട്രഷറി ഓഫിസർ അറിയിച്ചു. ട്രഷറി സേവിങ്സ് ബാങ്ക് ഇടപാടുകൾ തൊട്ടടുത്തുള്ള തലശ്ശേരി സബ് ട്രഷറിയിൽ നടത്താവുന്നതാണ്.
എം ഫോർ മാരി സൗജന്യ റജിസ്ട്രേഷൻ ക്യാംപ് ഇന്ന് തലശ്ശേരി യുവതീ യുവാക്കൾക്കു മികച്ച ജീവിതപങ്കാളിയെ കണ്ടെത്താൻ കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ്സൈറ്റായ എം ഫോർ മാരിയിൽ റജിസ്റ്റർ ചെയ്യാൻ അവസരം. തലശ്ശേരി ഫയർ സ്റ്റേഷന് എതിർവശത്തുള്ള സഹാല കോംപ്ലക്സിലെ മലയാള മനോരമ സബ് ഓഫിസിൽ ഇന്ന് 10 മുതൽ 5 വരെയാണു ക്യാംപ്. റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫോട്ടോ, ഗ്രഹനില (ആവശ്യമെങ്കിൽ), വിശദമായ ബയോഡേറ്റ എന്നിവ സഹിതം എത്തണം.
എല്ലാ മതവിഭാഗത്തിലുള്ളവർക്കും റജിസ്റ്റർ ചെയ്യാം. പുതിയ പ്രൊഫൈൽ റജിസ്റ്റർ ചെയ്യുക, നിലവിലുള്ളതു പുതുക്കുക എന്നിവയ്ക്കു പുറമേ, 3 മാസം മുതൽ ഒരുവർഷം വരെയുള്ള കാലാവധിയിൽ യോജ്യമായ പ്രീമിയം പാക്കേജുകൾ തിരഞ്ഞെടുത്തു പണമടയ്ക്കാനുള്ള സൗകര്യവുമുണ്ടാകും. ഉയർന്ന പാക്കേജ് എടുക്കുന്നവർക്ക് ഇളവും ലഭിക്കും. 9074 556 559 - വൈദ്യുതി മുടക്കം
മയ്യിൽ പാലത്തുംകര ട്രാൻസ്ഫോമർ പരിധി 9.00-2.00.
കൊളച്ചേരി ആലുംകുണ്ട് ട്രാൻസ്ഫോമർ പരിധി 8.00-5.00 - കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു
കാസർകോട് രാജ്യത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൻ്റെ ഭാഗമായി ജില്ലയിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. ജില്ലാ തലത്തിലും താലൂക്കുകളിലും ഫോറസ്റ്റ്, ഫിഷറീസ് കൺട്രോൾ റൂമുകളാണ് പ്രവർത്തനം ആരംഭിച്ചത്. ഡിഡിഎംഎ – 9446601700, ഹൊസ്ദുർഗ് താലൂക്ക് 0467 2204042, മഞ്ചേശ്വരം താലൂക്ക് – 04998 244044, കാസർകോട് താലൂക്ക് -04994 230021, വെള്ളരിക്കുണ്ട് താലൂക്ക് – 0467 2442320, ഫോറസ്റ്റ് – 9188407542, ഫിഷറീസ് – 0467 2202537. - ജലവിതരണം തടസ്സപ്പെടും
കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, കറന്തക്കാട് എന്നീ സ്ഥലങ്ങളിൽ യുഎൽസിസി, അമൃത് പൈപ്പ് ലൈൻ ഇന്റർ കണക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ അശോക് നഗർ, കറന്തക്കാട്, അശ്വിനി നഗർ, ബീരന്ത് ബയൽ, അടുക്കത്ത്ബയൽ, ബട്ടംപാറ, ചുരി തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. - അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നഴ്സിങ്, പാരാമെഡിക്കൽ വിഭാഗങ്ങളിൽ സന്നദ്ധ സേവനത്തിന് താൽപര്യമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളിൽ പിഎസ്സി അംഗീകൃത യോഗ്യതയുള്ളവർ അപേക്ഷയും രേഖകളും സഹിതം പ്രവൃത്തി ദിവസങ്ങളിൽ ആശുപത്രി കാര്യാലയത്തിൽ ഹാജരാകണം. 0467-2217018.
ചെറുവത്തൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ (ടിഎച്ച്എസ്) ചെറുവത്തൂരിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിലേക്ക് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ, മൊബൈൽ ഫോൺ ഹാർഡ്വെയർ റിപ്പയർ ടെക്നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായ 23 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കുള്ള സൗജന്യ കോഴ്സുകളുടെ അപേക്ഷാ ഫോറം സ്കൂൾ ഓഫിസിൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15. 7902910838. - റോഡ് ഭാഗികമായി അടച്ചിടും
പെരിയ • പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഗ്രേഡിയന്റ് കട്ടിങ്, കലുങ്കിൻ്റെ പ്രവൃത്തി എന്നിവ നടക്കുന്നതിനാൽ പെരിയ-ഒടയംചാൽ റോഡ് കാഞ്ഞിരടുക്കം മുതൽ ഉദയപുരം വരെ ഇന്നുമുതൽ മൂന്ന് മാസത്തേക്ക് ഭാഗികമായി അടച്ചിടും. ഈ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ വേഗം കുറച്ച് പോകേണ്ടതാണെന്ന് പിഡബ്ല്യുഡി റോഡ്സ് വിഭാഗം കാഞ്ഞങ്ങാട് സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. പെരിയ ചാലിങ്കാൽ -മീങ്ങോത്ത്-അമ്പലത്തറ റോഡ് പുനരുദ്ധാരണപ്രവർത്തിയുടെ ഭാഗമായി ഗ്രേഡിയൻ് കട്ടിങ്, കലുങ്കിന്റെ പ്രവൃത്തി എന്നിവ നടക്കുന്നതിനാൽ ഇന്നു മുതൽ മൂന്ന് മാസത്തേക്ക് ഭാഗികമായി അടച്ചിടും. ഈ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ വേഗം കുറച്ച് പോകണം. - സീറ്റൊഴിവ്
മുന്നാട് . മുന്നാട് പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിലേക്ക് 2025-26 വർഷത്തെ ജുനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. മേയ് 16 മുതൽ സ്പോട് അഡ്മിഷൻ നടത്തും. മിനിമം യോഗ്യത എസ് എസ്എസ്എൽസി. പ്രായപരിധി 40. ഒബിസി വിഭാഗക്കാർക്ക് 3 വർഷവും എസ്സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ഉണ്ടാകും. 9809694148, 8921356512