കണ്ണൂർ: കല്യാശേരി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി ആറ് കോടി രൂപ അനുവദിച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായ 2024 – 25 സാമ്പത്തികവർഷത്തെ സംസ്ഥാന ബജറ്റില്‍ 1000 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലായുള്ള 28 റോഡുകൾക്കായി ആറ് കോടി രൂപ അനുവദിച്ചത്.
പഞ്ചായത്തുകളുടെയും റോഡുകളുടെയും വിശദാംശങ്ങളും അനുവദിച്ച തുകയും അറിയാം.
കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്ത്
- ചന്തപ്പുര – വിളയാങ്കോട് റോഡ് 20 ലക്ഷം
- പാണപ്പുഴ – വെള്ളരിയാനം – കോയിപ്ര റോഡ് 25 ലക്ഷം
- കടന്നപ്പള്ളി ബസ് സ്റ്റോപ്പ് – വിളയാങ്കോട് – ഹൈവേ റോഡ് 15 ലക്ഷം