തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ ഉച്ചയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി സച്ചു (30) ആണ് വെട്ടിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ടെറസിൻ്റെ മുകളിൽ കേറി ആൺസുഹൃത്ത് ആക്രമിക്കുകയായിരുന്നു. വെട്ടിയതിനു ശേഷം ആൺ സുഹൃത്തും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളയുകയും ചെയ്തു. അതേസമയം, ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സൂര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു