കഞ്ചാവും സ്കൂട്ടറും ഉപേക്ഷിച്ച് നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി രക്ഷപ്പെട്ടു
കണ്ണൂർ: എക്സൈസിനെ കണ്ട് കഞ്ചാവും സ്കൂട്ടറും ഉപേക്ഷിച്ച് നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ യുവാവ് രക്ഷപ്പെട്ടു. തളിപ്പറമ്പ് ഏരിയത്തെ ഷമ്മാസ് (27) ആണ് രക്ഷപ്പെട്ടത്. ഞായറാഴ്‌ച ഉച്ചയ്ക്ക് എടക്കോം, തെന്നം ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ സതീഷും സംഘവും. ഇതിനിടയിൽ എത്തിയ ഷമ്മാസ് സ്‌കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറിൽ നടത്തിയ പരിശോധനയിൽ 204 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. ഷമ്മാസിൻ്റെ വീട്ടിലും പരിശോധന നടത്തി. എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ […]
കഞ്ചാവും സ്കൂട്ടറും ഉപേക്ഷിച്ച് നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി രക്ഷപ്പെട്ടു Read More »









