Local News

വായ്‌പയായി എടുത്തത് ഒരു ലക്ഷം രൂപ; പലിശക്കാർ തിരിച്ചടക്കാൻ ആവശ്യപ്പെട്ടത് 74 ലക്ഷം; കടം വീട്ടാൻ സ്വന്തം വൃക്ക വിറ്റ് കർഷകൻ

ചന്ദ്രപൂർ: കൃഷി വിപുലീകരിക്കാൻ ഒരു ലക്ഷം രൂപ വായ്‌പ എടുത്ത കർഷകനോട് 74 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട പലിശക്കാർക്ക് പണം തിരിച്ചടയ്ക്കുന്നതിനായി സ്വന്തം വൃക്ക വിറ്റ് കർഷകൻ. ദിവസവും 10,000 രൂപ പലിശ നൽകണമെന്ന വ്യവസ്ഥയിലാണ് രണ്ട് പലിശക്കാരിൽ നിന്ന് കർഷകൻ ഒരു ലക്ഷം രൂപ കടം വാങ്ങിയത്. എന്നാൽ പലിശ നൽകാൻ കഴിഞ്ഞില്ല. ഇതോടെയാണ് കടം 74 ലക്ഷം രൂപയായതെന്ന് പലിശക്കാർ പറയുന്നു. ഇത്രയും പണം എവിടെ നിന്നെടുത്ത് പലിശക്കാർക്ക് കൊടുക്കുമെന്ന് വേവലാതിപ്പെട്ട കർഷകന് പലിശക്കാർ […]

വായ്‌പയായി എടുത്തത് ഒരു ലക്ഷം രൂപ; പലിശക്കാർ തിരിച്ചടക്കാൻ ആവശ്യപ്പെട്ടത് 74 ലക്ഷം; കടം വീട്ടാൻ സ്വന്തം വൃക്ക വിറ്റ് കർഷകൻ Read More »

എൻഎസ്എസ് വളണ്ടിയേഴ്സ്നുള്ള ജേഴ്സി പ്രകാശനം ചെയ്തു.

തൃക്കരിപ്പൂർ :പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സിനുള്ള ജേഴ്സി വിതരണം ചെയ്തു.ഖാൻസാഹിബ് ചാരിറ്റി ഫൗണ്ടേഷൻ ആണ് മുഴുവൻ വളണ്ടിയേഴ്സ്നുള്ള ജേഴ്സി നൽകിയത്. ഖാൻസാഹിബിന്റെ പേരക്കുട്ടി ആബിദ് ഇസ്മയിൽ സ്കൂൾ പ്രിൻസിപ്പൽ കെ വി ഗോപിക്കുട്ടിക്ക്‌ ജേഴ്സിനൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് നസീർ തൃക്കരിപ്പൂർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജു പ്രമോദ് ബികെ അധ്യാപകരായ ദാവൂദ് പിപി,ഇന്ദിര കെ വി,സത്യ എം,വൃന്ദ സുരേന്ദ്രൻ, കാർത്തിക,റൈഹാനത്ത്, ഗഫൂർ ഒക്കെ, വളണ്ടിയേഴ്സ് മെഹറൂ ഫ്

എൻഎസ്എസ് വളണ്ടിയേഴ്സ്നുള്ള ജേഴ്സി പ്രകാശനം ചെയ്തു. Read More »

പൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

പൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം പള്ളിക്കര പാലരെ കീഴിൽ ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിന് ഇടയിലാണ് സംഭവം.പൂമാരുതൻ വെള്ളാട്ടിനിടയിൽ തെയ്യത്തിന്റെ തട്ടേറ്റാണ് യുവാവ് ബോധരഹിതനായി വീണത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകൾ എടുത്തു കൊണ്ട് പോകുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പരുക്കേറ്റ നീലേശ്വരം സ്വദേശി മനു പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. തട്ടും വെള്ളാട്ടം എന്ന പേരിൽ അറിയപ്പെടുന്ന തെയ്യം കെട്ടിയാടുന്നതിനിടെ

പൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി Read More »

ജന്മനാ രണ്ട് കൈകളുമില്ലെങ്കിലും വിധിയെ പഴിച്ച് മാറി നിൽക്കാതെ പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി; കാല് കൊണ്ട് വോട്ട് ചെയ്തു

പയ്യന്നൂർ: ജന്മനാ രണ്ട് കൈകളുമില്ലെങ്കിലും വിധിയെ പഴിച്ച് മാറി നിൽക്കാതെ പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി വൈശാഖ് ഏറ്റുകുടുക്ക കാല് കൊണ്ട് വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഏറ്റുകുടുക്ക എയുപി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ ശ്രദ്ധാകേന്ദ്രമായതും കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ വൈശാഖ് ഏറ്റുകുടുക്ക തന്നെയാണ്. പുലർച്ചെ മുതൽ തന്നെ വൈശാഖിന്റെ സജീവ സാന്നിധ്യം ബൂത്തിലുണ്ടായിരുന്നു. വിരലുകൾ ഇല്ലാത്തതിനാൽ കാലുകൊണ്ടാണ് വൈശാഖ് ഒപ്പുവെച്ചത്. മഷി പുരട്ടാൻ കൈകൾക്ക് പകരം തന്റെ കാൽവിരൽ അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നിൽ നീട്ടിക്കൊടുത്തു,

ജന്മനാ രണ്ട് കൈകളുമില്ലെങ്കിലും വിധിയെ പഴിച്ച് മാറി നിൽക്കാതെ പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി; കാല് കൊണ്ട് വോട്ട് ചെയ്തു Read More »

ഡിസംബർ 3-ലെ ജില്ലാതല ഭിന്നശേഷി ദിനാചരണത്തിന് വർണ്ണച്ചായം പകർന്നു സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സൃഷ്ടിപര ശില്പശാല

തൃക്കരിപ്പൂർ : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല ആഘോഷങ്ങൾക്ക് കലാപരിമളം ചാർത്തുന്നതിനായി ചെറുവത്തൂർ ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകർ സൃഷ്ടിപരമായ കരകൗശല ശില്പശാല സംഘടിപ്പിച്ചു.വിവിധ വർണങ്ങൾ കൈകോർത്തെടുത്ത ഈ ശില്പശാലയിൽ മിന്നിമറയുന്ന കിരീടങ്ങൾ, പൂത്തുലയുന്ന പുഷ്പങ്ങൾ, തിളങ്ങുന്ന നക്ഷത്രങ്ങൾ, കൊടി കൂറകൾ നെറ്റി പട്ടങ്ങൾ, പറക്കുന്ന പൂമ്പാറ്റകൾ തുടങ്ങി കുട്ടികളുടെ ആഘോഷത്തിന് ചൂടേകുന്ന അനവധി അലങ്കാരവസ്തുക്കൾ നിർമ്മിക്കപ്പെട്ടു. ശില്പശാലയിൽ ചെറുവത്തൂർ ബി.ആർ സി യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരായ വി.വിരാധ ,എം.ഗിരിജ പി.സുമ , കെ.വി ഉഷ, പി.സുനിത, കെ.സുധ,

ഡിസംബർ 3-ലെ ജില്ലാതല ഭിന്നശേഷി ദിനാചരണത്തിന് വർണ്ണച്ചായം പകർന്നു സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സൃഷ്ടിപര ശില്പശാല Read More »

ഡിസംബർ 3 ലോക ഭിന്നശേഷി ദിനം പ്രചരണാർത്ഥം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ചെറുവത്തൂർ : സമൂഹ പുരോഗതിക്കായ് ഭിന്നശേഷി സൗഹൃദ സമൂഹം വളർത്തിയെടുക്കുക എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിനായി സമഗ്ര ശിക്ഷാ കാസർഗോഡ് ചെറുവത്തുർ ബി.ആർ സി യുടെ നേതൃത്വത്തിൽ ഡിസംബർ 3 ന് കൂലേരി സ്കൂളിൽ നടക്കുന്ന ജില്ലാ തല ഭിന്നശേഷി ദിനാചരണ പരിപാടിയുടെ പ്രചരണാർത്ഥം ചെറുവത്തൂരിൽ കുട്ടമത്ത് ഹയർ സെക്കൻ്റെറികുട്ടികളുടെ നേതൃത്വത്തിൽ ചെറുവത്തൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ചെറുവത്തൂർ ബി.ആർ സി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ സുബ്രഹ്മണ്യൻ വി.വി.

ഡിസംബർ 3 ലോക ഭിന്നശേഷി ദിനം പ്രചരണാർത്ഥം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു Read More »

വൈവിധ്യ ഉന്നതികളെ ദത്തെടുക്കൽ ശില്പശാല കൊടക്കാട് വെൽഫെയർ സ്കൂളിൽ നടന്നു

ചെറുവത്തൂർ : സമഗ്ര ശിക്ഷാ കാസർഗോഡ് ചെറുവത്തൂർ ബി.ആർ സി , കാസർഗോഡ് ജില്ലാ പഞ്ചായത്ത് സംയുക്തമായി നടപ്പിലാക്കി വരുന്ന വൈവിധ്യ പരിപാടിയുടെ ഭാഗമായ പ്രദേശംദത്തെടുക്കൽ പദ്ധതിയുടെ ശില്പശാല കൊടക്കാട് വെൽഫെയർ സ്കൂളിൽ നടന്നു. ചെറുവത്തൂർ സബ് ജില്ലയിലെ കുന്നും കിണറ്റുകര എന്ന പ്രദേശം ദത്തെടുക്കലിൻ്റെ ഭാഗമായി നടപ്പിലാക്കേണ്ട പദ്ധതി രൂപീകരിക്കുന്ന ഒരു ദിവസത്തെ ശില്പശാലയാണ് നടന്നത്.പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമഗ്ര ശിക്ഷാ ജില്ല പ്രൊജക്റ്റ് കോ-ഓഡിനേറ്റർ ബിജുരാജ് വി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ

വൈവിധ്യ ഉന്നതികളെ ദത്തെടുക്കൽ ശില്പശാല കൊടക്കാട് വെൽഫെയർ സ്കൂളിൽ നടന്നു Read More »

നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര നാറാണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് -ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി Read More »

വൈവിധ്യ – തനത് വിദ്യാഭ്യാസ പരിപാടി ബോധവത്കരണ ക്ലാസ്സ് മാച്ചിക്കാട് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.

കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈവിധ്യ – തനത് വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചെറുവത്തൂർ BRC നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പടന്ന ഗ്രാമ പഞ്ചായത്തിലെ മാച്ചിക്കാട് ഉന്നതി കേന്ദ്രമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും “മാനസിക കായിക ആരോഗ്യം”എന്ന പിഷയത്തിൽ അണിമ.കെ.വി (സൈക്കോ സോഷ്യൽ കൗൺസിലർ lCDS നീലേശ്വരം) ക്ലാസെടുത്തു. പരിപാടി ചെറുത്തൂർ ഉപജില്ലാ ഓഫീസർശ്രീ.രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു.C RC കോ-ഓർഡിനേറ്റർസൂര്യ.കെ.വി.സ്വാഗതവും ചെറുവത്തൂർ BPC ശ്രീ സുബ്രഹ്മണ്യൻ മാഷ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി പ്രസന്ന ടീച്ചർ ശ്രുതിടീച്ചർ,

വൈവിധ്യ – തനത് വിദ്യാഭ്യാസ പരിപാടി ബോധവത്കരണ ക്ലാസ്സ് മാച്ചിക്കാട് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. Read More »

കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയും ; യുവതിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര

കോഴിക്കോട് : കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന 43 കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒ.പി പരിശോധനയ്ക്കിടെയാണ് കണ്ണിൽ നിന്നും ജീവനോടെ വിരയെ പുറത്തെടുത്തത്. വെസ്റ്റ്ഹിൽ സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ 2 ദിവസം മുമ്പ് മാത്രമാണ് അസ്വസ്ഥത തുടങ്ങിയത്. ഉടനെ മറ്റൊരു ആശുപത്രിയിൽ ചികിത്സ നടത്തി വീട്ടിലേക്ക് മടങ്ങിയെങ്കിലും, ഇന്നലെ അസ്വസ്ഥത സഹിക്കാതെ വന്നപ്പോഴാണ് കോംട്രസ്റ്റ് ആശുപത്രിയിൽ എത്തിയത്. സീനിയർ സർജൻ

കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയും ; യുവതിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര Read More »

Scroll to Top