ഹിജാബ് ധരിച്ച് സ്‌കൂളിലെത്താൻ കുട്ടിക്ക് ഭരണഘടനാ അവകാശമുണ്ട്; സെൻറ് റീത്താസ് സ്‌കൂളിനെതിരെ സർക്കാർ സത്യവാങ്മൂലം
കൊച്ചി: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിലക്കിൽ വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു. സെൻ്റ് റീത്താസ് സ്‌കൂളിൻ്റെ ഹർജിയെ എതിർത്താണ് സർക്കാരിൻ്റെ മറുപടി സത്യവാങ്മൂലം. ഹിജാബ് ധരിച്ച് സ്കൂളിൽ പ്രവേശിക്കാൻ കുട്ടിക്ക് ഭരണഘടനാ അവകാശമുണ്ടെന്നും കുട്ടികളുടെ അവകാശം സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സർക്കാറിന് നിയമപരമായി ഇടപെടാനാകും. ഹിജാബ് ധരിച്ചതിന് വിലക്കേർപ്പെടുത്തുന്നത് മൗലിക അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. കുട്ടിയുടെ വ്യക്തിപരമായ അന്തസ്സിലേക്കുള്ള കടന്നുകയറ്റമാണിതെന്നും വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ശിരോവസ്ത്രം പോലെയുള്ള മതപരമായ വസ്ത്രധാരണത്തിന് ഭരണഘടനാപരമായ […]








