ഭൂട്ടാൻ വാഹനക്കടത്തിൽ താരങ്ങളെ ചോദ്യം ചെയ്യും;അമിത് ചക്കാലക്കലിന് നോട്ടീസ് അയച്ച് ഇ ഡി, ദുൽഖർ സൽമാനും അയക്കും
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ താരങ്ങളെ ചോദ്യം ചെയ്യാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നടൻ അമിത് ചക്കാലക്കലിന് നോട്ടീസ് അയച്ചു. ദുൽഖർ സൽമാന് ഉടൻ നോട്ടീസ് അയക്കും. താരങ്ങളുടെ വീടുകളിലെ റെയ്‌ഡിന് പിന്നാലെയാണ് നടപടി. മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും കാർ ഡീലർമാരുടെ ഓഫീസ്, ദുൽഖറിൻ്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ് എന്നിവിടങ്ങളിലും ഒരേസമയം എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയിരുന്നു. തുടർന്ന് രേഖകൾ പിടച്ചെടുത്തിരുന്നു. ഭൂട്ടാൻ വാഹനക്കടത്തിൽ ‘ഓപ്പറേഷൻ നുംഖൂർ’ എന്നപേരിൽ […]









