Latest News

ഡ്രൈ ഡേയിൽ മദ്യ വിൽപ്പന; 20 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ

കൊട്ടിയം: മദ്യം ശേഖരിച്ച് ഡ്രൈ ഡേയിൽ വൻ വിലയ്ക്ക് വിൽപ്പന നടത്തിയ ആൾ പിടിയിൽ. ഉമയനല്ലൂർ പറക്കുളം ദയാ മൻസിലിൽ സുധീറിനെയാണ് പൊലീസ് പിടികൂടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം മദ്യനിരോധനം നിലനിൽക്കവേയാണ് 20 ലിറ്റർ വിദേശമദ്യവുമായി ഇയാളെ പൊലീസ് പിടികൂടിയത്. അര ലിറ്റർ വീതമുള്ള 40 കുപ്പികളാണ് പൊലീസ് പിടിച്ചെടുത്തത്. സുധീറിന്റെ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി പൊലീസ് ഇൻസ്പെക്ടർ പ്രദീപിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.എസ്ഐ നിതിൻ നളൻ, വിഷ്ണു‌, ഷാജി, സിപിഒമാരായ ശംഭു, […]

ഡ്രൈ ഡേയിൽ മദ്യ വിൽപ്പന; 20 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ Read More »

വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ഡാമിൽ മുങ്ങി മരിച്ച നിലയിൽ

ഇടുക്കി: വോട്ടു ചെയ്‌ത്‌ മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങി മരിച്ച നിലയിൽ. ഇടുക്കി, കരുണാപുരം, ചാലക്കുടിമേടിലെ ശ്രീജിത്ത് (20) ആണ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കരുണാപുരം, ഗ്രാമപഞ്ചായത്തിലെ പതിമൂന്നാംവാർഡിൽ, അപ്പാപ്പിക്കട രണ്ടാം ബൂത്തിൽ വോട്ടു ചെയ് മടങ്ങിയതായിരുന്നു ശ്രീജിത്ത്. മടക്കയാത്രയ്ക്കിടയിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ഡാമിൽ മുങ്ങി മരിച്ച നിലയിൽ Read More »

വോട്ടു ചെയ്യാൻ ക്യൂനിന്നയാൾ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: പെരുമ്പാവൂർ, വെങ്ങോലയിൽ വോട്ടു ചെയ്യാൻ ക്യൂവിൽ നിൽക്കുകയായിരുന്ന വയോധികൻ കുഴഞ്ഞു വീണു മരിച്ചു. വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പിൽ വീട്ടിൽ രാഘവൻ നായർ (80) ആണ് മരിച്ചത്. വെങ്ങോലയിലെ ഇസ്ലാമിക് കൾച്ചറൽ സെൻ്റർ ഒന്നാം നമ്പർ ബൂത്തിലെ വോട്ടറാണ്. കുഴഞ്ഞുവീണ രാഘവൻ നായരെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വോട്ടു ചെയ്യാൻ ക്യൂനിന്നയാൾ കുഴഞ്ഞു വീണു മരിച്ചു Read More »

പാലക്കാട് ദേശീയ കായിക താരത്തിന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം; ആറു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

പാലക്കാട്: സ്കൂ‌കൂൾ കായിക താരത്തിന് ക്രൂര മർദനം. പാലക്കാട് പിഎംജി സ്കൂളിലെ ദേശീയ കായിക താരം കൂടിയായ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്. കല്ലേക്കാട് സ്വദേശി അബ്‌ദുൾ നിഹാലിനാണ് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനമേറ്റത്. ആക്രമണത്തിൽ അബ്‌ദുൾ നിഹാലിൻ്റെ ഇടത് കൈക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റതോടെ റോളർ സ്കേറ്റിങ്ങ് ദേശീയ താരമായ അബ്ദുൾ നിഹാലിന്റെ കായിക പരിശീലനം ഒരു വർഷം മുടങ്ങും. ഈ വർഷത്തെ കായിക മേളയിൽ റിലേയിൽ സ്വർണ മെഡൽ നേടിയ ടീമംഗമാണ് നിഹാൽ. റോളർ

പാലക്കാട് ദേശീയ കായിക താരത്തിന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം; ആറു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ Read More »

കാറിൽ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസ്: ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

കാസർകോട്: യുവതിയെ കാറിൽ തട്ടികൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്ന കേസിൽ ഓട്ടോ ഡ്രൈവർമാരായ രണ്ടുപേർ അറസ്റ്റിൽ. ഭീമനടിയിൽ പ്രവീൺ എന്ന ധനേഷ് (36), മാങ്ങോട്ടെ രാഹുൽ (29) എന്നിവരെയാണ് ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ എ അനിൽകുമാർ അറസ്റ്റു ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്‌ചത്തേയ്ക്ക് റിമാൻ്റു ചെയ്‌തു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. വീട്ടിലേയ്ക്ക് പോകാൻ ഭീമനടിയിൽ വാഹനം കാത്തു നിൽക്കുകയായിരുന്നു 29 കാരി. ഇതിനിടയിൽ കാറുമായി എത്തിയ ധനേഷ് ലിഫ്റ്റ്

കാറിൽ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസ്: ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ Read More »

വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല

കൊച്ചി നടൻ മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല.നേരത്തെ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മൂട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു. ആ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത‌ില്ലെങ്കിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും മമ്മൂട്ടി

വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല Read More »

കാഞ്ഞങ്ങാട് യുവതി കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട്: വാഴയ്ക്ക് വെള്ളം നനയ്ക്കുന്നതിനിടയിൽ യുവതി കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട്, അരയി, വലിയ വീട്ടിലെ പ്രവാസി സുബിൻ്റെ ഭാര്യ സഞ്ജന (23)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സുബിൻ്റെ പിതാവ് കാര്യസ്ഥനായി ജോലി നോക്കുന്ന അടുക്കത്ത് പറമ്പിൽ രവീന്ദ്രൻ എന്ന ആളുടെ തോട്ടത്തിലെ വാഴയ്ക്ക് വെള്ളം നനയ്ക്കുകയായിരുന്നു സഞ്ജന. ഇതിനിടയിൽ ക്ഷീണം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നുവത്രെ. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൊസ്‌ദുർഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആർഡിഒ ഇൻക്വസ്റ്റ് നടത്തിയ ശേഷം

കാഞ്ഞങ്ങാട് യുവതി കുഴഞ്ഞ് വീണ് മരിച്ചു Read More »

നീർച്ചാലിൽ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസർകോട്: കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നീർച്ചാൽ, ഏണിയാർപ്പിലെ താനം വീട്ടിൽ കൃഷ്‌ണന്റെ ഭാര്യ സുശീല (58)യാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നവംബർ 11ന് ആണ് സുശീല വീട്ടിൽ കുഴഞ്ഞു വീണത്. മക്കൾ: രമ്യ, രഞ്ജിത്ത്, രതീശ്. മരുമകൻ: ഉദയകുമാർ. സഹോദരങ്ങൾ: നാരായണി, മാധവി, കൃഷ്‌ണൻ, മോഹിനി, ശാരദ, പരേതനായ രാഘവൻ.

നീർച്ചാലിൽ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു Read More »

എറണാകുളത്ത് യുഡിഎഫ് സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു; വോട്ടെടുപ്പ് മാറ്റി വച്ചു

കൊച്ചി പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡ് ആയ ഓണക്കൂറിലെ കോൺഗ്രസ് സ്‌ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59) ആണ് മരിച്ചത്. പുലർച്ചെ 3നായിരുന്നു സംഭവം. വീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടെടുപ്പ് ഇവിടെ നടക്കും.

എറണാകുളത്ത് യുഡിഎഫ് സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു; വോട്ടെടുപ്പ് മാറ്റി വച്ചു Read More »

കോപ്പാലം മൂഴിക്കരയിൽറോഡരികിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനായില്ല ; പൊതുജനങ്ങളുടെ സഹായം തേടി ന്യൂ മാഹി പൊലീസ്

കോപ്പാലം: രണ്ടു ദിവസം മുമ്പാണ് ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ മൂഴിക്കര പോസ്റ്റ് ഓഫീസിന് സമീപം ഏകദേശം 60 വയസോളം പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. 170 സെൻറീമീറ്റർ ഉയരം, നരച്ച മുടി, കുറ്റിത്താടി, മെലിഞ്ഞ ശരീരം ചുവപ്പിൽ വെള്ളപ്പുള്ളിയുള്ള ഷർട്ട്, മഞ്ഞ കരയുള്ള കാവിമുണ്ട്, ഇടത് കൺപുരികത്തിൻ്റെ മുകളിലായി മുറിവേറ്റ തുന്നിക്കെട്ടിയ പാടുകൾ ഉണ്ട്.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ന്യൂ മാഹിയി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ 0490 2356688, 9961666339

കോപ്പാലം മൂഴിക്കരയിൽറോഡരികിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനായില്ല ; പൊതുജനങ്ങളുടെ സഹായം തേടി ന്യൂ മാഹി പൊലീസ് Read More »

Scroll to Top