മദ്യപിച്ച് കൂട്ടായി, യുഎസ് പൗരനെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ചു; സ്വർണവും പണവും കവർന്ന യുവാക്കൾ അറസ്‌റ്റിൽ
കൊച്ചി ഐടി കമ്പനി തുടങ്ങാനുള്ള ചർച്ചകൾക്കായി കൊച്ചിയിലൈത്തിയ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ച് പണവും സ്വർണമോതിരവും അടക്കം 3.10 ലക്ഷം രൂപയുടെ മുതലുകൾ മോഷ്‌ടിച്ച 2 പേർ അറസ്‌റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് സാഹസികമായി പിടികൂടിയത്.യുഎസ് പൗരനും ന്യൂയോർക്കിൽ ഐടി പ്രഫഷനലുമായ ഒഡീഷ സ്വദേശി ഇൻഫോപാർക്കിൽ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വെള്ളിയാഴ്‌ചയാണ് കൊച്ചിയിൽ എത്തിയത്. […]









