കാസർകോട് സബ് ജയിലിലെ റിമാൻ്റ് പ്രതി മരിച്ചു; ദുരൂഹതയെന്ന് കുടുംബം, പൊലീസ് അന്വേഷണം തുടങ്ങി, മരണപ്പെട്ട മുബഷീർ ഗൾഫിൽ നിന്നു എത്തിയത് രണ്ടുമാസം മുമ്പ്
കാസർകോട്: കാസർകോട് സബ് ജയിലിലെ റിമാൻ്റ് പ്രതി മരിച്ചു. ദേളി, കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെ മകൻ മുബഷീർ (29) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്‌ച പുലർച്ചെ അഞ്ചരമണിയോടെയാണ് മുബഷീറിനെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചതായി പറയുന്നു. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. ഗൾഫിലായിരുന്ന മുബഷീർ രണ്ടുമാസം മുമ്പാണ് നാട്ടിൽ എത്തിയത്. മൂന്നാഴ്‌ച മുമ്പ് പോക്സോ കേസിൽ വാറൻ്റ് ഉണ്ടെന്നു പറഞ്ഞാണ് പൊലീസ് അറസ്റ്റു ചെയ്‌തതെന്നു ബന്ധുക്കൾ പറഞ്ഞു. തുടർന്ന് കോടതി […]









