Latest News

കൊല്ലം സായി ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ

കൊല്ലം: സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയിൽ. പ്ലസ് ടു, എസ്എസ്എൽസി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സായി ഹോസ്റ്റലിലാണ് സംഭവം. ഇന്ന് അഞ്ച് മണിയോടെ പ്രാക്ടീസിന് പോകാൻ വേണ്ടി വിളിച്ചപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് തള്ളിത്തുറന്നപ്പോഴാണ് ഇരുവരെയും രണ്ട് ഫാനുകളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷണർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവസ്ഥലത്ത് നിന്നും […]

കൊല്ലം സായി ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ Read More »

ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും.

കാലിഫോര്‍ണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകത്തെ സുഗമമായി വേർപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അൺഡോക്കിങ് പ്രക്രിയ. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും. ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘം കൂട്ടത്തിൽ ഒരാൾക്ക്

ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. Read More »

കുമ്പള ടോൾപ്ലാസയിലെ സംഘർഷം: 500 പേർക്കെതിരെ കേസ്; എ കെ എം അഷ്റഫ് എം എൽ എയ്ക്ക് പൊലീസ് നോട്ടീസ്

കാസർകോട്: കാസർകോട്- മംഗ്ളൂരു ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസയിലെ ടോൾ പിരിവിനെതിരെ ബുധനാഴ്ച രാത്രി എട്ടരയോടെ ഉണ്ടായ സംഘർഷത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാൽ അറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്. ടോൾ പിരിവിനെതിരെ ടോൾ വിരുദ്ധ സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ സ്വമേധയാ കേസെടുത്തത്. അതേസമയം സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ചെയർമാൻ എ കെ എം അഷ്റഫ് എം എൽ എയ്ക്ക് പൊലീസ് നോട്ടീസ്

കുമ്പള ടോൾപ്ലാസയിലെ സംഘർഷം: 500 പേർക്കെതിരെ കേസ്; എ കെ എം അഷ്റഫ് എം എൽ എയ്ക്ക് പൊലീസ് നോട്ടീസ് Read More »

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണമോഷണക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റിൽ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്വർണക്കൊള്ള കേസിലെ പന്ത്രണ്ടാം അറസ്റ്റാണിത്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് എസ്ഐടി ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്‌ച ഹൈക്കോടതി ചോദിച്ചത്. മകൻ പൊലീസ് ഓഫിസർ ആയതിനാൽ, കേസിൽ പ്രതിയായതുമുതൽ ദേവസ്വം ബോർഡ് മുൻ അംഗം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ Read More »

കയ്യാർ, കൊക്കച്ചാലിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച; വിലപിടിപ്പുള്ള വാച്ചുകളും അരലക്ഷം രൂപയും 1000 യു എ ഇ ദിർഹവും കൊള്ളയടിച്ചു

കാസർകോട്: കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കയ്യാർ, കൊക്കച്ചാലിൽ വീട് കുത്തിത്തുറന്ന് കവർച്ച. കൊക്കച്ചാലിലെ ഉബൈസ് മൻസിലിലെ ഉമ്മർ ഉസൈദിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തിങ്കളാഴ്‌ച 12 മണിക്കും ബുധനാഴ്‌ച എട്ടുമണിക്കും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നു സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു. പരാതിക്കാരനും കുടുംബവും വീടുപൂട്ടി കോഴിക്കോട്ടേയ്ക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന റാഡോ വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള മൂന്നു വാച്ചുകൾ, അരലക്ഷം രൂപ, 1000 യു എ ഇ

കയ്യാർ, കൊക്കച്ചാലിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച; വിലപിടിപ്പുള്ള വാച്ചുകളും അരലക്ഷം രൂപയും 1000 യു എ ഇ ദിർഹവും കൊള്ളയടിച്ചു Read More »

പയ്യാവൂരിൽ സ്കൂ‌ൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി; അവയവങ്ങൾ ദാനം ചെയ്യും

കണ്ണൂർ: പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അയോന മോൺസൺ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്‌ച പുലർച്ചെയാണ് മരണം. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ എട്ട് മണിയോടെയായിരുന്നു കുട്ടി സ്‌കൂൾ കെട്ടിടത്തിൽ നിന്നും ചാടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ

പയ്യാവൂരിൽ സ്കൂ‌ൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി; അവയവങ്ങൾ ദാനം ചെയ്യും Read More »

‘മൈ കാർ നമ്പർ ഈസ് 2255’; പുതിയ കാറിന് ഇഷ്ട നമ്പർ ലേലത്തിൽ പിടിച്ച് നടൻ മോഹൻലാൽ

1986 ൽ പുറത്തിറങ്ങിയ ‘രാജാവിൻ്റെ മകൻ’ എന്ന സിനിമയിലെ വിൻസെൻ്റ് ഗോമസിൻ്റെ ഫോൺ നമ്പർ ‘2255’ മലയാളികളാരും മറക്കില്ല. മോഹൻലാലിന് താരപരിവേഷം നൽകിയ ഈ ചിത്രത്തിലെ ഡയലോഗിനെ അനുസ്‌മരിപ്പിച്ച് പുതിയ വാഹനത്തിന് ‘2255’ നമ്പർ സൂപ്പർ താരം സ്വന്തമാക്കി. തിങ്കളാഴ്‌ച എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറായ കെഎൽ 07 ഡിജെ 2255, 1.80 ലക്ഷം രൂപയ്ക്കാണ് മോഹൻലാൽ സ്വന്തമാക്കിയത്. 31,99,500 രൂപ വിലയുള്ള ടൊയോട്ടോ ഇന്നോവ ഹൈക്രോസ് കാറിനാണ് ഇഷ്ട നമ്പർ ലഭിച്ചത്.

‘മൈ കാർ നമ്പർ ഈസ് 2255’; പുതിയ കാറിന് ഇഷ്ട നമ്പർ ലേലത്തിൽ പിടിച്ച് നടൻ മോഹൻലാൽ Read More »

64-ാം സംസ്ഥാന സ്കൂൾ കലോത്സവം നാളെ തുടങ്ങും : പതിനായിരം പ്രതിഭകൾ, 25 വേദികൾ

117.5 പവൻ പൊൻകപ്പ് നാടുചുറ്റിത്തുടങ്ങി. പൊന്നിൻതിളക്കമുള്ള പതിനായിരം പ്രതീക്ഷകൾ തൃശ്ശൂർ റൗണ്ടിനുചുറ്റും വട്ടമിടാനാരംഭിച്ചു. ബുധനാഴ്ചമുതൽ സ്വർണനേട്ടത്തിനായി മാറ്റുരയ്ക്കാൻ തുടങ്ങും. ഇതോടെ കലയുടെ പൂരപ്പറമ്പായി തൃശ്ശൂർ മാറും. 18-ന് കലോത്സവം അവസാനിക്കുന്നതുവരെ കലയുടെ താളത്തിലൊഴുകും. എട്ടിടങ്ങളിലെ ആരവങ്ങളാണ് തിങ്കളാഴ്ച സ്വർണക്കപ്പ് വരവേറ്റത്. മേളഘോഷവും വർണബലൂണുകളുമുൾപ്പെടെ അലങ്കാരങ്ങൾ ഒരുക്കിയായിരുന്നു എതിരേൽക്കൽ. ചാലക്കുടിയിൽ രാവിലെ ഒൻപതിന് തുടങ്ങിയ സ്വീകരണം വൈകീട്ട് മൂന്നിന് ചേലക്കരയിലാണ് അവസാനിച്ചത്. ചൊവ്വാഴ്ച ആറിടങ്ങളിൽകൂടി സ്വീകരണം നടക്കും. രാവിലെ ഒൻപതിന് വടക്കാഞ്ചേരിയിൽ തുടക്കമിടും. ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ

64-ാം സംസ്ഥാന സ്കൂൾ കലോത്സവം നാളെ തുടങ്ങും : പതിനായിരം പ്രതിഭകൾ, 25 വേദികൾ Read More »

വാടക വീട്ടിൽ നിന്നു മെത്താഫെറ്റമിൻ പിടികൂടി; ഓടി രക്ഷപ്പെട്ട യുവാവിനെതിരെ കേസെടുത്തു

കാസർകോട്: കുമ്പള ദേവീനഗർ, സുനാമി കോളനിയിലെ വാടക വീട്ടിൽ കുമ്പള എക്സൈസ് നടത്തിയ പരിശോധനയിൽ 3.686ഗ്രാം മെത്താഫെറ്റമിൻ പിടികൂടി. പയ്യന്നൂർ, പുതിയങ്ങാടി, മൊട്ടമ്പുറം നിസാമുദ്ദീൻ മൻസിലിൽ സത്താറിൻ്റെ മകൻ നിഷാം സത്താറിനെതിരെ കേസെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് കുമ്പള റേഞ്ച് ഇൻസ്പെക്ടർ കെ വി ശ്രാവണും സംഘവും സുനാമി കോളനിയിലെ വാടക വീട്ടിൽ എത്തിയത്. എക്സൈസിനെ കണ്ടതോടെ നിഷാം സത്താർ ഓടിരക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ കെ വി മനാസ്, സി ഇ

വാടക വീട്ടിൽ നിന്നു മെത്താഫെറ്റമിൻ പിടികൂടി; ഓടി രക്ഷപ്പെട്ട യുവാവിനെതിരെ കേസെടുത്തു Read More »

തലശ്ശേരിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട

ബംഗാൾ സ്വദേശി രാജീബ് ദാസിനെ തലശ്ശേരി എസൈസ് ഇൻസ്പെക്ടർ സുബിൻ രാജിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു 5 കിലോയിലധികം കഞ്ചാവാണ് കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നും പിടികൂടിയത് എക്സൈസ്‌കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ്, കെ ബിനീഷ്എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്

തലശ്ശേരിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട Read More »

Scroll to Top