അജിത് പവാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ പരക്കെ മോഷണം; കവർന്നത് 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ, നാണംകെട്ട് പൊലീസ്
പുണെ ബാരാമതിയിൽ അജിത് പവാറിൻ്റെ സംസ്‌കാര ചടങ്ങിനായി എത്തിയ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയപ്പോൾ അവസരം മുതലെടുത്ത് മോഷ്‌ടാക്കൾ ഒട്ടേറെ പേരുടെ പണവും ആഭരണവും കവർന്നു. ജനുവരി 28നുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ മരിച്ചത്. അപകടത്തിന്റെ പിറ്റേന്നായിരുന്നു സംസ്‌ഥാന ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം. ഈ അവസരത്തിലാണ് മോഷ്ടാക്കൾ 15 ഓളം സ്വർണമാലകൾ കവർന്നത്.വിലാപയാത്രയ്ക്ക് ഒപ്പം സഞ്ചരിച്ചവരുടെ പക്കൽനിന്നും ഏകദേശം 30 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. അതേസമയം മോഷണത്തിനിടെ കുറച്ചുപേരെ പ്രവർത്തകർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും […]








