Latest News

കോടതിയലക്ഷ്യം നിലനിൽക്കും; കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യക്കേസിൽ കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി. മുൻ രജിസ്ട്രാർ കെ.എസ് അനിൽ കുമാർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി. മാർച്ച് 11 ന് ഹാജരാകാനാണ് നിർദേശം. അനിൽകുമാറിനെ സസ്പെൻഡ് ചെയ്‌ത നടപടി പുന:പരിശോധിക്കാൻ സിൻഡിക്കേറ്റിനോട് കോടതി നിർദേശിച്ചിരുന്നു. സിൻഡിക്കേറ്റ് തീരുമാനം പുന:പരിശോധിച്ചെങ്കിലും വിസി തീരുമാനം അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ഇടതിയലക്ഷ്യം ചൂണ്ടിക്കാട്ടി അനിൽ കുമാർ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. […]

കോടതിയലക്ഷ്യം നിലനിൽക്കും; കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി Read More »

രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി, വൈദ്യ പരിശോധനയും പൂർത്തിയാക്കി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാം ബലാത്സംഗ കേസിൽരഹസ്യമൊഴി നൽകി പരാതിക്കാരി.തിരുവനന്തപുരത്തെ കോടതിയിലാണ് കഴിത്ത ദിവസം മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് മൊഴി നൽകാൻ വൈകിയത്. എന്നാൽ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നും മൊഴിയിൽ പറയുന്നു.

രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി, വൈദ്യ പരിശോധനയും പൂർത്തിയാക്കി Read More »

റീൽസ് അഭ്യാസ പ്രകടനത്തിനിടെ അപകടം; ആഡംബര കാറിടിച്ച് മരിച്ചത് ഏകമകൻ; നീതി തേടി അമ്മയുടെ പോരാട്ടം

ഡൽഹിയിലെ ദ്വാരകയിൽ നടന്ന വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട സാഹിൽ ധനേഷ(23)യുടെ മാതാവ് ഇന്നാമാക്കൻ നീതി തേടി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. #Justice for Sahil എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ ക്യാമ്പയിൻ വഴി ആയിരക്കണക്കിന് ആളുകളാണ് അന്നാമാക്കന് പിന്തുണയുമായി എത്തുന്നത്. വാഹന ഉടമയെയും പ്രതിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നാണ് അന്നാമാക്കൻ പറയുന്നത്. ഫെബ്രുവരി മൂന്നിനാണ് പ്രായപൂർത്തിയാകാത്ത 1000 ക്ലാസുകാരൻ അമിതവേഗതയിൽ ഓടിച്ച സ്കോർപിയോ എസ്യുവി ഇടിച്ച് ഇന്നാമാക്കൻ്റെ ഏക മകൻ സാഹിൽ കൊല്ലപ്പെട്ടത്.

റീൽസ് അഭ്യാസ പ്രകടനത്തിനിടെ അപകടം; ആഡംബര കാറിടിച്ച് മരിച്ചത് ഏകമകൻ; നീതി തേടി അമ്മയുടെ പോരാട്ടം Read More »

സർക്കാരിന് തിരിച്ചടി; നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി

സർക്കാരിന്റെ നവ കേരള സർവ്വേ റദ്ദാക്കി ഹൈക്കോടതി. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ബജറ്റ് അലോക്കേഷനോ ധനകാര്യ അനുമതിയോ ഇല്ല എന്ന് കോടതിയ്ക്ക് വ്യക്തമായി. സിപിഐഎമ്മിനും എൽഡിഎഫിനും കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. കെഎസ്യുവിന്റെ ഹർജിയിലാണ് ഹൈക്കോടതി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സർവ്വേക്ക് സർക്കാർ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തി. സിപിഐഎം – എൽഡിഎഫ് പ്രവർത്തകരാണ് സർവ്വേ വോളന്റീയർമാരായി തീരുമാനിച്ചത്.ഇതിനെതിരെയാണ്

സർക്കാരിന് തിരിച്ചടി; നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി Read More »

തൃശ്ശൂർ എരുമപ്പെട്ടിയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ എരുമപ്പെട്ടിയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നുവർഷം മുൻപ് ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. എരുമപ്പെട്ടി നെല്ലിക്കുന്നിൽ പാടശേഖരത്തിന് സമീപമുള്ള ആൾതാമസമില്ലാത്ത വീടിൻ്റെ പിറകിലെ ചായിപ്പിലാണ് കുഴിച്ചിട്ട നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണികളുടെയും പായയുടെയും അവശിഷ്‌ടങ്ങളും അസ്ഥികൂടത്തിനൊപ്പം ഉണ്ടായിരുന്നു.മൂന്ന് വർഷം മുമ്പാണ് വീട്ടിൽ ആൾതാമസമുണ്ടായിരുന്നത്. സ്ത്രീകളടക്കമുളള ഒരു കുടുംബവും ഇതര

തൃശ്ശൂർ എരുമപ്പെട്ടിയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി Read More »

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: കതിരൂർ മൂന്നാംമൈലിൽ കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. മത്സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ പ്രദീപനാണ് മരിച്ചത്. തലശ്ശേരിയിൽ നിന്നും ഓട്ടോയിൽ വിൽപ്പനക്കുള്ള മത്സ്യവുമെടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദീപനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം Read More »

ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപണം; ഹോട്ടൽ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീൽ ജഗ്ഗ് കൊണ്ടടിച്ചു

കാസർകോട്: ഭക്ഷണം നൽകാൻ വൈകിയെന്നും ഭക്ഷണം കുറവാണെന്നും ആരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിക്കുകയും ഹോട്ടലിൻ്റെ ചില്ല് എറിഞ്ഞു തകർക്കുകയും ചെയ്‌തുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. നായന്മാർമൂല പടിഞ്ഞാറെ മൂലയിലെ പി ഉമ്മറി (42)ൻറെ പരാതിയിൽ മുഹമ്മദലി, അബ്ദുൽ ഫിറോസ്, നൗഷാദ് എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസർകോട് കെ പി ആർ റാവു റോഡിലെ ‘മലബാർ ഫിഷ് പോയിൻന്റ്’ എന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണം നൽകാൻ വൈകി യെന്നാരോപിച്ച്

ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപണം; ഹോട്ടൽ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീൽ ജഗ്ഗ് കൊണ്ടടിച്ചു Read More »

സ്വർണം വീണ്ടും ‘5,000ൽ’ താഴെ, കേരളത്തിൽ 960 രൂപയുടെ കുറവ്; ആഭരണ പ്രേമികൾക്ക് സന്തോഷ വാർത്ത വരുന്നു

നിക്ഷേപകരുടെ നെഞ്ചിടിപ്പേറ്റി രാജ്യാന്തര വിപണിയിൽ സ്വർണം ചാഞ്ചാട്ടത്തിൽ. കഴിഞ്ഞ ദിവസം നേട്ടമുണ്ടാക്കിയ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമായോടെ വില ഇടിഞ്ഞു. നിലവിൽ ഒരു ശതമാനത്തോളം നഷ്‌ടത്തിൽ ഔൺസിന് 4,975 ഡോളറെന്ന നിലയിലാണ് സ്വർണവില. 5,041 ഡോളറിലേക്ക് ഉയർന്ന ശേഷമാണ് ഇടിവ്. ഡോളർ സൂചിക മെച്ചപ്പെട്ടതും യുഎസ് പണപ്പെരുപ്പ കണക്കുകളും വില ഇനിയും കുറയാനുള്ള സാഹചര്യം ഒരുക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ഇറാൻ – യുഎസ് സമാധാന ചർച്ചകളും വിലയെ സ്വാധീനിക്കും.പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ

സ്വർണം വീണ്ടും ‘5,000ൽ’ താഴെ, കേരളത്തിൽ 960 രൂപയുടെ കുറവ്; ആഭരണ പ്രേമികൾക്ക് സന്തോഷ വാർത്ത വരുന്നു Read More »

പുസ്തക പ്രകാശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരത്തിൽ പഠിക്കുന്ന ഫാത്തിമ അമീന ആദ്യ കഥാസമാഹാരമായ മുത്തു പൊഴിക്കുന്ന മരം എന്ന കഥാസമാഹാരത്തിന്റെ പുസ്തക പ്രകാശനം സ്കൂളിൽ വച്ച് നടന്നു. പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ശ്രീമതി ഫറീന കോട്ടപ്പുറം പുസ്തക പ്രകാശനവും പുസ്തക പരിചയവും നടത്തി. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ശ്രീ സാജൻ പാപ്പച്ചൻ പത്താംതരം വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സ് നൽകി.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് നസീർ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ

പുസ്തക പ്രകാശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു Read More »

ഏച്ചിക്കാനം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ ഡൽഹിയിലെ താമസ സ്ഥലത്ത് മരിച്ച നില‌യിൽ

കാസർകോട്: നീലേശ്വരം മടിക്കൈ, ഏച്ചിക്കാനം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ ഡൽഹിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പിലോട്ട്, കുണ്ടുവളപ്പിൽ വീട്ടിൽ കെ വി നിഷാന്ത് (32)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.പോസ്റ്റുമോർട്ടത്തിനു ശേഷം മംഗ്ളൂരുവിമാനത്താവളം വഴി തിങ്കളാഴ്‌ച രാത്രി 10 മണിക്ക് എത്തിക്കുന്ന മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. ചൊവ്വാഴ്ച രാവിലെ 9ന് മടിക്കൈ, അമ്പലത്തുകര, വായനശാലാ പരിസരത്തും 9.30ന് ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിനു സമീപത്തും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന്

ഏച്ചിക്കാനം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ ഡൽഹിയിലെ താമസ സ്ഥലത്ത് മരിച്ച നില‌യിൽ Read More »

Scroll to Top