‘മൊൻത’ കര തൊട്ടു; ആന്ധ്രയിൽ ആറ് മരണം, പരക്കെ കൃഷി നാശം, ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് നീങ്ങി
ചെന്നൈ: മൊൻത ചുഴലിക്കാറ്റ് ചൊവ്വാഴ്‌ച വൈകിട്ട് കര തൊട്ടു. ആന്ധ്രപ്രദേശിലെങ്ങും കനത്തമഴ. രാത്രിഏഴോടെയാണ് ചുഴലിക്കാറ്റ് കരതൊടാൻ തുടങ്ങിയത്. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനഡ മേഖലയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുവീശി. ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആന്ധ്രയിലാകെ 1.76 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. ഒഡീഷയിൽ തീരദേശ ജില്ലകളിൽ കനത്ത മഴയും മണ്ണിലിടിച്ചിലുണ്ടായി. മൊൻത ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥയിൽ ചെന്നൈ വിമാനത്താവളത്തിൻ്റെ […]









