New Media Channel

പോക്സോ കേസ്; മോട്ടിവേഷൻ സ്‌പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

മലപ്പുറം: പെൺകുട്ടിയെ ലോഡ്‌ജിൽ വെച്ച് പീഡിപ്പിച്ച കേസിൽ മോട്ടിവേഷൻ സ്പ‌ീക്കറും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ് മമ്പാടിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ 16കാരിക്ക് നേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകൾ പങ്കുവച്ചിരുന്നു.

പോക്സോ കേസ്; മോട്ടിവേഷൻ സ്‌പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ Read More »

വാട്‌സാപ്പിന് സിം കാർഡ് നിർബന്ധമാക്കിയെന്ന് കേന്ദ്രം, ലക്ഷ്യം ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾ തടയുന്നതിന്

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് വാട്‌സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് സിം കാർഡ് നിർബന്ധമാക്കാൻ നിർദേശിച്ചതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. രാജ്യവ്യാപകമായി നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർചെയ്‌ത കേസിലാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്.ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങളിൽ മുഖ്യ ഉപാധിയായി തട്ടിപ്പുകാർ ഉപയോഗിക്കുന്നത് വാട്‌സാപ്പാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു. വാട്സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഫോണിൽ ലഭ്യമാകാൻ സിം നിർബന്ധമാക്കുന്നതിലൂടെ പ്രശ്‌നം കൈകാര്യം ചെയ്യാമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. സിം കാർഡുകൾ നൽകുമ്പോൾ ബയോമെട്രിക്

വാട്‌സാപ്പിന് സിം കാർഡ് നിർബന്ധമാക്കിയെന്ന് കേന്ദ്രം, ലക്ഷ്യം ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾ തടയുന്നതിന് Read More »

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി Read More »

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിന് സ്വാഭാവിക ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസുവിന് ജാമ്യം. വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു എൻ വാസു ജാമ്യം തേടിയത്. കട്ടിളപ്പാളിക്കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യനീക്കം. ശബരിമല കട്ടിളപ്പാളികൾ ആദ്യമായി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് എൻ വാസു ദേവസ്വം ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിന് സ്വാഭാവിക ജാമ്യം Read More »

ഒടുവിൽ പിടിച്ചു; വയനാട് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയയാളെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: വയനാട് മാനന്തവാടിയിൽ നാല് വയസ്സുകാരിയെ കാണാതായ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോവുക തന്നെയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പടിഞ്ഞാറത്തറ സ്വദേശി ജിഹാസാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ഏഴാം തീയ്യതി രാത്രി കമ്മന പുലിക്കാട് എന്ന പ്രദേശത്തെ ഒരു വീട്ടിൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയെയാണ് സ്‌കൂട്ടറിൽ തട്ടിക്കൊണ്ടുപോയി തരുവണ പാലിയണ എന്ന സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.

ഒടുവിൽ പിടിച്ചു; വയനാട് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയയാളെ അറസ്റ്റ് ചെയ്തു Read More »

കേന്ദ്ര ഗവൺമെൻ്റ് വിദ്യാഭ്യാസ സർവ്വേ; ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ

കാസർഗോഡ് : സുസ്ഥിര വികസന ഘടകങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന Foundational Literacy and Numeracy (FLN) മേഖലയിലെ കുട്ടികളുടെ അടിസ്ഥാന ശേഷികള്‍ വിലയിരുത്തുന്നതിനായി, ഈ വര്‍ഷം ഫെബ്രുവരി അവസാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേരളത്തിലെ മൂന്നാം ക്ലാസില്‍ നടത്തപ്പെടുന്ന FLS (Foundational Learning Survey) നെ അക്കാദമികമായി നേരിടുന്നതിനായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരികയാണ്. ജില്ലയിലെ ഡി.ഇ , എ.ഇ ഒ മാർ ഡയറ്റ് ഫാക്കൽറ്റി 1അംഗങ്ങൾ , ബി.പി.സിമാർ എന്നിവർക്ക് വരുന്ന രണ്ടാഴ്ചക്കാലം

കേന്ദ്ര ഗവൺമെൻ്റ് വിദ്യാഭ്യാസ സർവ്വേ; ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ Read More »

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിൻ്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് -കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ, മെഡിക്കൽ

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ Read More »

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതോടെ സംസ്ഥാനത്ത് പകൽ താപനില 34 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11 മണി മുതൽ മൂന്ന് മണി

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാഗ്രത നിർദേശം Read More »

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഉത്തരവ്.വന്ദേമാതരത്തിന്റെ 6 ചരണങ്ങൾ ഉള്ള മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പ് ആണ് നിർബന്ധമാക്കിയത്. ഗവർണർമാരുടെ പരിപാടികളിലും വന്ദേമാതരം നിർബന്ധമാക്കി. വന്ദേമാതരം ആലപിക്കുന്ന ഇത്തരം ചടങ്ങുകളിൽ സദസിലുള്ളവർ എഴുന്നേറ്റു നിൽക്കണമെന്നും ദേശീയ ഗാനവും ദേശീയഗീതവും ചൊല്ലുന്ന ചടങ്ങുകളിൽ

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം Read More »

ചോറ്റാനിക്കരയിലെ 16കാരിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം; മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു

കൊച്ചി: ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണം ഇഴയുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പെൺകുട്ടിയുടെ ഫോൺ ഫോറൻസിക് പരിശോധനക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് അയച്ചു. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്‌തുവെന്നായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാക്കുറുപ്പ്. എന്നാൽ, മറ്റെന്തോ ദുരൂഹ ഉണ്ടെന്നാണ് കുട്ടി പഠിച്ച സ്‌കൂളിലെ അധ്യാപകർ ആരോപിക്കുന്നത്.പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടി ഒരു കത്തെഴുവച്ച് ജീവനൊടുക്കിയിട്ട്

ചോറ്റാനിക്കരയിലെ 16കാരിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം; മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു Read More »

Scroll to Top