ചരക്ക് ലോറി തലകീഴായി മറിഞ്ഞു, ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു; അപകടം തുടർക്കഥയായി തെക്കിൽ ദേശീയപാത
കാസർകോട്: ദേശീയപാതയുടെ നിർമാണം നടക്കുന്ന തെക്കിലിൽ വീണ്ടും വാഹനാപകടം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഏഴുമണിയോടെ തെക്കിൽ ഫെറിയിലാണ് അപകടം. കഴിഞ്ഞ ഒരു വർഷമായി ചെർക്കള-ചട്ടഞ്ചാൽ പാതയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയ്ക്ക് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ലോറി ബസിന് പിന്നിലിടിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് മുന്നിലെ മറ്റൊരു ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. 19 ഓളം യാത്രക്കാർക്ക് അപടത്തിൽ പരിക്കേറ്റിരുന്നു. ഇവിടെ ദേശീയപാതയുടെ […]









