ഭർത്താവും കുട്ടിയുമൊത്ത് നടന്നുപോകവെ കാർ ഇടിച്ചുതെറിപ്പിച്ചു, ഓസ്ട്രേലിയയിൽ എട്ട് മാസം ഗർഭിണിയായ ഇന്ത്യൻ യുവതി മരിച്ചു
സിഡ്നി: ഓസ്ട്രേലിയയിൽ ഗർഭിണിയായ ഇന്ത്യൻ യുവതി കാറിടിച്ച് മരിച്ചു. സിഡ്‌നിയിലാണ് അപകടമുണ്ടായത്. എട്ട് മാസം ഗർഭിണിയായ 33 കാരി സമൻവിത ധരേശ്വറാണ് അപകടത്തിൽപ്പെട്ടത്. ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാൻ പോകുമ്പോഴാണ് കാർ ഇടിച്ചത്. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച്‌ച രാത്രി 8 മണിയോടെ ഹോൺസ്ബിയിലെ ജോർജ് സ്ട്രീറ്റിലൂടെയുള്ള നടപ്പാത മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന ബിഎംഡബ്ല്യു കാർ മുന്നിലുള്ള കാറിൽ ഇടിച്ചുകയറി. ഈ കാർ സമൻവിതയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. 19 […]









