ഫിറ്റ്നസ് പരിശീലകനായ 28 കാരൻ്റെ മരണം; വില്ലനായത് മസിലിന് കരുത്തുകൂടാൻ കഴിച്ച മരുന്നോ?, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്
തൃശൂർ: ഒന്നാംകല്ലിലെ ഫിറ്റ്നസ് പരിശീലകനായ മാധവിൻ്റെ മരണ കാരണത്തിൽ അവ്യക്തത. മസിലിനു കരുത്തു ലഭിക്കാൻ യുവാവ് അമിതമായി മരുന്നുകൾ ഉപയോഗിച്ചതായി സൂചന. വിദേശനിർമിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയിൽ നിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്. മരണകാരണം പോസ്റ്റ്മോർട്ടത്തിലും വ്യക്തമായില്ലെന്നാണ് വിവരം. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. ശരീര സൗന്ദര്യ മൽസരങ്ങളിൽ സ്ഥിരമായി മാധവ് പങ്കെടുക്കാറുണ്ടായിരുന്നു. ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിനു സമീപത്തെ ചങ്ങാലി വീട്ടിൽ മണിയുടെയും കുമാരിയുടെയും മകൻ മാധവിനെ(28) ബുധനാഴ്‌ച പുലർച്ചെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിം ട്രെയിനറായ […]









