New Media Channel

കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം; 50,000 രൂപ മോഷ്ടാവ് കവർന്നു

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം. തളാപ്പിലെ മാക്സ് ആശുപത്രിയിലാണ് മോഷണം നടന്നത്. 50,000 രൂപയാണ് മോഷ്‌ടാവ് കവർന്നത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. മോഷണം നടത്തിയത് മുഖം തുണി കൊണ്ട് മറച്ചയാളാണെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ രണ്ട് വീടുകളിൽ മോഷണശ്രമം നടന്നു. രണ്ട് വീടുകളുടെയും ജനാലകൾ തുറന്നാണ് മോഷണ ശ്രമം നടന്നത്. മോഷണത്തിന് പിന്നിൽ വലിയ സംഘമെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം; 50,000 രൂപ മോഷ്ടാവ് കവർന്നു Read More »

കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം; ചാലക്കുടിയിൽ ഒരാൾക്ക് ദാരുണാന്ത്യം

കാട്ടാനാക്രമണത്തിൽ വീണ്ടും മരണം. ചാലക്കുടി ചായ്‌പൻക്കുഴിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തെക്കൂടൻ സുബ്രൻ (68) ആണ് മരിച്ചത്. ചായ കുടിക്കാൻ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.അതേസമയം കഴിഞ്ഞ ദിവസം കടുവ സെൻസസിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു. കാളിമുത്തുവിൻ്റെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. നട്ടെല്ലും വാരിയെല്ലുകളും തകർന്ന നിലയിലാണ്. ആന്തരികാവയവങ്ങൾക്കെല്ലാം ക്ഷതമേറ്റു. ആന പിന്നിൽ

കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം; ചാലക്കുടിയിൽ ഒരാൾക്ക് ദാരുണാന്ത്യം Read More »

ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ തട്ടിയെടുത്തതായി പരാതി

തൃശ്ശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൽ ഭൂമിക്കൊള്ള നടന്നതായി പരാതി. കൊച്ചിൻ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥൻ ഭക്തയുടെ ഭൂമി തട്ടിയെടുത്തതായാണ് പരാതി. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറായ സുനിൽകുമാറിനെതിരെയാണ് പരാതിയുള്ളത്. പരാതിക്കാരനായ നെട്ടിശ്ശേരി സ്വദേശി ഇ സരീഷ് വിജിലൻസിനാണ് പരാതി നൽകിയത്.ക്ഷേത്രത്തിനു ദാനമായി കിട്ടിയ 70 സെന്റ് ഭൂമി സുനിൽ കുമാർ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. 50 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി ഇയാൾ സ്വന്തം പേരിലേക്ക് മാറ്റി. റിട്ടയേർഡ് അധ്യാപികയായ എ കുഞ്ഞിക്കാവുഅമ്മ ക്ഷേത്രത്തിനു ഇഷ്ദാനം നൽകിയ ഭൂമിയാണിത്.

ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ തട്ടിയെടുത്തതായി പരാതി Read More »

അട്ടപ്പാടി വനത്തിൽ കാട്ടാന ആക്രമണം; കടുവ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു

പാലക്കാട് അട്ടപ്പാടി വനത്തിൽ കടുവ സെൻസസിനു പോയ വനം ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ വാച്ചർ കാളിമുത്തുവാണ് (52) മരിച്ചത്. അഗളി നെല്ലിപ്പതി ഉന്നതിയിലാണ് വീട്. ഇന്നലെ രാവിലെ 2 സഹപ്രവർത്തകരോടൊപ്പം മുള്ളി വനത്തിൽ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. തിരികെ വരുന്നതിനിടയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും കാളിമുത്തുവിനെ ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം അഗളി ഗവ.ആശുപത്രിയിൽ.കാളിമുത്തുവിനെ കാണുന്നില്ലെന്ന് കൂടെയുള്ള ഉദ്യോഗസ്ഥർ വനംവകുപ്പിൽ അറിയിച്ചതിനു പിന്നാലെയാണ് തിരച്ചിൽ ആരംഭിച്ചത്.

അട്ടപ്പാടി വനത്തിൽ കാട്ടാന ആക്രമണം; കടുവ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു Read More »

പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം

വർക്കലയിൽ പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിൻറിംഗ് പ്രസ്സിലാണ് അപകടം നടന്നത്. പ്രസ്സിൽ ഉപയോഗിക്കുന്ന മെഷീനിൽ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപത് വർഷമായി പ്രിൻറിംഗ് പ്രസിൽ ജോലിചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തിൽ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.

പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം Read More »

മന്ത്രി റിയാസിന്റെ പഴ്‌സനൽ സ്‌റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണപ്പിരിവ്; പ്രതി പിടിയിൽ

കണ്ണൂർ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പഴ്‌സനൽ സ്‌റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ പ്രതി പിടിയിൽ. പറശ്ശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്‌റ്റ്യനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. കണ്ണൂരിലെ ഒരു ഹോട്ടൽ ജീവനക്കാരന്റെ പരാതിയിലാണ് നടപടി.മന്ത്രിയുടെ അഡീഷണനൽ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിനു 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ചികിത്സാ സഹായം നൽകുന്നതിനു മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പണം വേണമെന്നറിയിച്ച് വിവിധ സ്‌ഥാപനങ്ങളെ ബോബി സമീപിച്ചു. ഇതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മന്ത്രി റിയാസിന്റെ പഴ്‌സനൽ സ്‌റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണപ്പിരിവ്; പ്രതി പിടിയിൽ Read More »

വീടിൻ്റെ പടിയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി; എട്ടുവയസുകാരൻ മരിച്ചു

തിരുവനന്തപുരം: വീട്ടുമുറ്റുനിന്ന് പാമ്പിൻ്റെ കടിയേറ്റ എട്ടുവയസുകാരൻ മരിച്ചു. വർക്കല ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിൻ്റെയും അഥിദി സത്യൻ്റെയും ഏക മകൻ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം ആണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. വീടിൻ്റെ പടിയിൽ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടിയപ്പോൾ കടിയേൽക്കുകയിരുന്നു. വീട്ടുകാർ ഉടൻ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു. നിലഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊണ്ടുപോകവെ രാത്രി മരിച്ചു. ജനാർദനപുരം ഗവ. എംവിഎൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിനാഥ്.

വീടിൻ്റെ പടിയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി; എട്ടുവയസുകാരൻ മരിച്ചു Read More »

തലയോലപ്പറമ്പിൽ ലോറിയിലെ സിലിണ്ടറിനു തീവച്ച് ആത്മഹത്യാ ശ്രമം; യുവാവ് കസ്റ്റഡിയിൽ, ഒഴിവായത് വൻ ദുരന്തം

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ പാർക്ക് ചെയ്‌ത പാചകവാതക സിലിണ്ടർ വിതരണ ലോറിയിലെ സിലണ്ടറിനു തീവച്ച് യുവാവിൻ്റെ ആത്മഹത്യാ ശ്രമം. കടപ്ലാമറ്റം സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ 12.30നാണ് സംഭവം.എറണാകുളത്ത് നിന്നും സിലിണ്ടറുമായി എത്തിയ ലോറി ഓടിക്കുന്നത് വെട്ടിക്കാട്ട് മുക്ക് സ്വദേശിയാണ്. അതിനാൽ ലോറി സ്ഥിരമായി വെട്ടിക്കാട്ടുമുക്ക് ജംക്ഷനിലാണ് പാർക്ക് ചെയ്യുന്നത്. ലോറിയുടെ മുകളിൽ കയറിയ യുവാവ്, പാചകവാതകം നിറച്ച ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ച് തീവച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. അതുവഴി

തലയോലപ്പറമ്പിൽ ലോറിയിലെ സിലിണ്ടറിനു തീവച്ച് ആത്മഹത്യാ ശ്രമം; യുവാവ് കസ്റ്റഡിയിൽ, ഒഴിവായത് വൻ ദുരന്തം Read More »

വീട്ടുകാർ ഉറങ്ങി കിടന്ന കട്ടിലിനു താഴെ ഫണം ഉയർത്തി ചീറ്റി രാജവെമ്പാല

കണ്ണൂർ: കിടപ്പുമുറിയിലെ കട്ടിലിനു കീഴിൽ കയറി കൂടി ചീറ്റി ഭീതി പരത്തിയ രാജവെമ്പാല. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതർ പാമ്പിനെ പിടികൂടിയതോടെയാണ് ഭീതി അകന്നത്. ശനിയാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി, കക്കുവയിൽ പത്താംബ്ലോക്കിലെ കെ സി കേളപ്പന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. കട്ടിലിനു അടിയിൽ നിന്നു പാമ്പ് ചീറ്റുന്നതിൻ്റെ ശബ്ദം കേട്ടാണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം ഉണർന്നത്. മൂർഖനോ മറ്റോ ആയിരിക്കുമെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാൽ മുറിക്കകത്ത് ഉണ്ടായിരുന്നവർ പുറത്തിറങ്ങി

വീട്ടുകാർ ഉറങ്ങി കിടന്ന കട്ടിലിനു താഴെ ഫണം ഉയർത്തി ചീറ്റി രാജവെമ്പാല Read More »

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇന്നലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇന്നലെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പത്താം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി Read More »

Scroll to Top