ആളുകൾ നോക്കി നിൽക്കെ കാറിലേക്കു വലിച്ചുകയറ്റി: പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്രാ സംഘം അറസ്‌റ്റിൽ
കാസർകോട് പട്ടാപ്പകൽ നഗരമധ്യത്തിൽനിന്ന് ആളുകൾ നോക്കിനിൽക്കെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കാസർകോട് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് പന്ത്രണ്ടോടെയാണ് കാസർകോട് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടുപോയത്. 150 കിലോമീറ്റർ അകലെ കർണാടകയിലെ സകലേശ്‌പുരിൽനിന്നാണ് കർണാടക പൊലീസ്, സംഘത്തെ പിടിച്ചത്. ആന്ധ്രാ സ്വദേശികളായ നാലു പേരെയും ഹനീഫയെയും ഇന്ന് പുലർച്ചെ കാസർകോട് സ്‌റ്റേഷനിൽ എത്തിച്ചു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.കറന്തക്കാട് ആര്യഭവൻ ഹോട്ടലിന്റെ മുന്നിലെ സർവീസ് റോഡിൽനിന്നാണ് ഹനീഫയെ ബലപ്രയോഗത്തിലൂടെ […]









