വാട്‌സാപ്പിന് സിം കാർഡ് നിർബന്ധമാക്കിയെന്ന് കേന്ദ്രം, ലക്ഷ്യം ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾ തടയുന്നതിന്
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് വാട്‌സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് സിം കാർഡ് നിർബന്ധമാക്കാൻ നിർദേശിച്ചതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. രാജ്യവ്യാപകമായി നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർചെയ്‌ത കേസിലാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്.ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങളിൽ മുഖ്യ ഉപാധിയായി തട്ടിപ്പുകാർ ഉപയോഗിക്കുന്നത് വാട്‌സാപ്പാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു. വാട്സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഫോണിൽ ലഭ്യമാകാൻ സിം നിർബന്ധമാക്കുന്നതിലൂടെ പ്രശ്‌നം കൈകാര്യം ചെയ്യാമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. സിം കാർഡുകൾ നൽകുമ്പോൾ ബയോമെട്രിക് […]









